കരുനാഗപ്പള്ളി : അഭിഭാഷകനെ മർദിച്ചതായ പരാതിയിൽ കരുനാഗപ്പള്ളി സ്റ്റേഷനിലെ നാലുപോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു.
ടൗൺ ക്ലബിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി സിവിൽ സ്റ്റേഷനു സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ കെപിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജവഹർലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി പി സുരേഷ്, സിദ്ധിഖ്, എ റഷീദ് എന്നിവർ പ്രസംഗിച്ചു.
ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും മദ്യപിച്ച് നിയമലംഘനം നടത്തി ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച അഭിഭാഷകനെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഇനിയും സംഘടിപ്പിക്കുമെന്നും പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ശിൽപ്പശാല നാളെ
കൊല്ലം: ആനിമേഷൻ, വിഷ്വൽ ഇഫക്ട് രംഗത്തെ സാധ്യതകൾ വിശദീകരിക്കുന്ന സൗജന്യ ശിൽപ്പശാല നാളെ രാവിലെ 9.30 ന് കൊല്ലം ചിന്നക്കട പ്രസ് ക്ലബ് ഹാളിൽ നടക്കും. സംവിധായകൻ മേലില രാജശേഖർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് എ.എസ്. വിനോദ് ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 92494 94908, 79077 87656 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
പോലീസ് പെൻഷനേഴ്സ് അസോ. പ്രതിഷേധിച്ചു
11:06 PM Sep 27, 2022 | Deepika.com