ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ആ​ൾ പി​ടി​യി​ൽ

10:51 PM Sep 26, 2022 | Deepika.com
കൊല്ലം: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​രെ ചീ​ത്ത വി​ളി​ക്കു​ക​യും ത​ട​ഞ്ഞ് നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​യാ​യ യു​വാ​വി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബൈ​ക്ക് ഇ​ടി​പ്പി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​ര​വി​പു​രം കൂ​ട്ടി​ക്ക​ട ന​ഗ​ർ-55, ഷം​നാ​ദ് മ​ൻ​സി​ലി​ൽ ഷം​നാ​ദ് (31) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട ിന്‍റെ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​പ്പു​ല​ർ ഫ്ര​ണ്ട ് നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ദി​വ​സം കൊ​ല്ലം മേ​വ​റ​ത്ത് നി​ന്ന് പ​ള്ളി​മു​ക്കി​ലേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ​യും മ​റ്റും ചീ​ത്ത വി​ളി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും വ​ന്ന ഇ​യാ​ളെ കൊ​ല്ലം പ​ള്ളി​മു​ക്കി​ൽ വ​ച്ച് പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ത് ക​ണ്ട ് ബൈ​ക്ക് വെ​ട്ടി​ത്തി​രി​ച്ച ഇ​യാ​ൾ പി​ൻ​തു​ട​ർ​ന്ന് വ​ന്ന പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഇ​ര​വി​പു​രം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത് കു​മാ​ർ പി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.