കുളത്തൂപ്പുഴ: ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ അസ്തികൂടം വനത്തില്‍ നിന്നും കണ്ടെത്തി.
കുളത്തൂപ്പുഴ അമ്പതേക്കര്‍ ഷെഫീക്ക് മന്‍സിലില്‍ ഷെഫീക്ക്(47)ന്റെ അസ്തികൂടമാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ അമ്പതേക്കര്‍ പാതയിലെ കുട്ടിവനത്തില്‍ നിന്നും കണ്ടെത്തിയത്. തെന്മല വനം റെയിഞ്ചില്‍ കല്ലുവരമ്പ് സെക്ഷനിലെ വനംസംരക്ഷണപ്രവര്ത്തകര് മുളശേഖരിക്കാന് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.
കുടുംബവുമായി പിണങ്ങികഴിയുന്ന ഷെഫീക്ക് മരകൊമ്പില്‍ കെട്ടിതൂങ്ങിമരിച്ചതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. മരകൊമ്പില്‍ കെട്ടിയ നിലയില്‍ കൈലിമുണ്ടും മൃതദേഹത്തിനരുകില് നിന്നും ലഭിച്ച മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കാണാതായ യുവാവാണെന്ന നിഗമനത്തിലെത്തിയത്.
ഫോറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ പരിശോധനകള്‍ക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്തിനു സമീപം കാട്ടാന നില ഉറപ്പിച്ചിരുന്നതിനാല്‍ പോലീസിനും നാട്ടുകാര്‍ക്കും തുടക്കത്തില്‍ സമീപത്തേക്ക് അടുക്കാനായില്ല. വനപാലകരുടേയും നാട്ടുകാരുടേയും സഹായത്തോടെ തീകൂട്ടിയും പടക്കം പൊട്ടിച്ചും ആനയെ തുരത്തിയതിനുശേഷമാണ് പോലീസിനു ഇവിടേക്ക് എത്താനായത്. ഷൈനിയാണ് ഷെഫീക്കിന്റെ ഭാര്യ. മക്കള്‍:ഷിഫാന,ഷെഫിന
ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ അസ്തികൂടം വനത്തില്‍ നിന്നും കണ്ടെത്തി
10:51 PM Sep 26, 2022 | Deepika.com