കൊല്ലം: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊല്ലം ആശ്രാമം മൈതാനിയിൽ നടക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെമിനാർ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വി.ആർ. വിനോദ്, സുരേഷ് പിള്ള, ഡോ. മനേഷ് കൃഷ്ണ, ജയപാൽ, കെ.ആർ. ബാലൻ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
നാളെ രാവിലെ പത്തിന് സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. 11-ന് എ.ആർ. രഞ്ജിത്ത് നയിക്കുന്ന റെയ്സ് ആന്റ് ഗ്രോ മോട്ടിവേഷൻ പ്രോഗ്രാം, വൈകുന്നേരം നാലിന് സമാപന സമ്മേളനം, തുടർന്ന് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് പ്രോഗ്രാം.
14 ജില്ലകളിൽ നിന്ന് 4000-ൽ അധികം അംഗങ്ങളെ പ്രതിനിധീകരിച്ചുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്, ജനറൽ സെക്രട്ടറി വി. സുനു കുമാർ, ട്രഷറർ ടി.കെ.രാധാകൃഷ്ണൻ, രക്ഷാധികാരി ബാദുഷ കടലുണ്ടി, ജനറൽ കൺവീനർ എം.ജെ. താഹ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
കേരള കാറ്ററേഴ്സ് അസോ. സമ്മേളനം ഇന്നും നാളെയും
11:20 PM Sep 25, 2022 | Deepika.com