ഇപി​എ​ഫ് പെ​ന്‍​ഷ​ന്‍ അ​ദാ​ല​ത്ത്

11:20 PM Sep 25, 2022 | Deepika.com
കൊല്ലം: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മേ​ഖ​ലാ കാ​ര്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഒ​ക്ടോ​ബ​ര്‍ 10 ന് ​രാ​വി​ലെ 11 ന് ​ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി​യും വൈ​കി​ട്ട് മൂ​ന്നി​ന് കൊ​ല്ലം പി​എ​ഫ് ഓ​ഫീ​സി​ലും ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് പി​പിഒ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം 30ന​കം ‘നി​ധി ആ​പ്കേ നി​ക​ട്’, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍, ഇ.​പി.​എ​ഫ്.​ഒ, റീ​ജ്യ​ണ​ല്‍ ഓ​ഫീ​സ്, കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ക്കാം.
കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലും നി​ല​വി​ലു​ള്ള പെ​ന്‍​ഷ​ന്‍ സ്‌​കീ​മി​ന് പു​റ​മേ​യു​ള്ള പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല. ഫോ​ണ്‍ - 0474 2767645, 2751872.

അ​വ​ലോ​ക​ന
യോ​ഗം ഇന്ന്

കൊല്ലം: സം​രം​ഭ​ക​വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ട​യ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല അ​വ​ലോ​ക​ന​യോ​ഗം ഇന്ന് ഉ​ച്ച​കഴിഞ്ഞ് ര​ണ്ടിന് ക​ട​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ല്‍ ചേ​രും. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ബാ​ങ്കു​ക​ളു​ടെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​രം​ഭ​ക​പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​പു​രോ​ഗ​തി വി​ല​യി​രു​ത്തും.

അ​നു​ശോ​ചി​ച്ചു

കൊ​ല്ലം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും, മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​ഐ​സി​സി അം​ഗം അ​ബി​ന്ദു​കൃ​ഷ്ണ അ​നു​ശോ​ചി​ച്ചു. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ - മ​തേ​ത​ര മു​ഖ​മാ​യി​രു​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്നും തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കു​ക​യും നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന തി​ക​ഞ്ഞ തൊ​ഴി​ലാ​ളി സ്നേ​ഹി​കൂ​ടി​യാ​യ മു​ൻ മ​ന്ത്രി​യു​ടെ വി​യോ​ഗം ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.