കരുനാഗപ്പള്ളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന്റെ ഒരു ഭാഗം പൊളിച്ചുമാറ്റുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് കരുനാഗപ്പള്ളിയിൽ സിവിൽ സ്റ്റേഷൻ അനക്സ് ഉടൻ യാഥാർഥ്യമാക്കണമെന്ന് എൻജിഒ യൂണിയൻ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
കനിവ് കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം. കലേഷ് അധ്യക്ഷനായി. ഗിരിജ രക്തസാക്ഷി പ്രമേയവും വൈ. അഷ്റഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സെക്രട്ടറി കെ അനന്തകുമാർ റിപ്പോർട്ടും ട്രഷറർ എം പി ജ്യോതിഷ്കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബി പ്രശോഭദാസ്, വി ആർ അജു, കുശി ഗോപിനാഥ്, സി എസ് ശ്രീകുമാർ, സി ഗാഥ, ബി സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ:എം കലേഷ് ( പ്രസിഡന്റ്) ആർ രതീഷ് കുമാർ, പി ഉഷാകുമാരി (വൈസ് പ്രസിഡന്റ് കെ അനന്തകുമാർ (സെക്രട്ടറി) ഗിരിജ, വൈ അഷ്റഫ് (ജോയിന്റ് സെക്രട്ടറി) എം പി ജ്യോതിഷ്കുമാർ (ട്രഷറർ).
സിവിൽ സ്റ്റേഷൻ അനക്സ് യാഥാർഥ്യമാക്കണം: എൻജിഒ യൂണിയൻ
11:18 PM Sep 25, 2022 | Deepika.com