കൊല്ലം: തൊഴില്‍ മേഖല നേരിടുന്നത് വന്‍ ഭീഷണികളാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്. നവംബര്‍ 12, 13 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ കെസിഇസി സംസ്ഥാന പ്രസിഡന്റ് വില്‍സണ്‍ ആന്റണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വി എം അനില്‍, സിപിഐ ജില്ലാ സെക്രട്ടറി കെ സുപാല്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഇന്ദുശേഖരന്‍നായര്‍, ജില്ലാ സെക്രട്ടറി ജി ബാബു, ജി ലാലു, വിജയ ഫ്രാന്‍സിസ്, എ ബിജു, ബി മോഹന്‍ദാസ്, പ്രകാശ് ലക്ഷ്മണന്, കെ വി പ്രമോദ്, ജി എസ് പ്രിജിലാല്‍, കെ കെ ജ്യോതി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഘാടകസമിതി ചെയര്‍മാനായി പി എസ് സുപാലിനെയും സെക്രട്ടറിയായി കെ വി പ്രമോദിനെയും തെരഞ്ഞെടുത്തു.
രാജ്യത്തെ തൊഴില്‍മേഖല നേരിടുന്നത് വന്‍ഭീഷണി: കെ പി രാജേന്ദ്രന്
11:18 PM Sep 25, 2022 | Deepika.com