ഗാ​ന്ധി​ഭ​വ​ന് എ​ന്‍​ജി​ഒ പു​ര​സ്‌​കാ​രം

11:34 PM Sep 24, 2022 | Deepika.com
കൊ​ല്ലം: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ 2022 ലെ ​എ​ന്‍​ജി​ഒ പു​ര​സ്‌​കാ​രം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്ര​സ്റ്റി​ന് ല​ഭി​ച്ചു. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.
സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ല്‍​കു​ന്ന വ​യോ​സേ​വ​ന പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട എ​ന്‍​ജി​ഒ പു​ര​സ്‌​കാ​രം ഒ​ക്‌​ടോ​ബ​ര്‍ 1 ന് ​തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന വ​യോ​ജ​ന​ദി​ന പ​രി​പാ​ടി​യി​ല്‍ ഗാ​ന്ധി​ഭ​വ​ന് സ​മ്മാ​നി​ക്കും.2019 ല്‍ ​അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി​യി​ല്‍ നി​ന്നും വ​യോ​ശ്രേ​ഷ്ഠ സ​മ്മാ​നം നേ​ടി​യ ഗാ​ന്ധി​ഭ​വ​ന്‍ 2017 ല്‍ ​ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​തേ​ത​ര കൂ​ട്ടു​കു​ടും​ബ​മെ​ന്ന നി​ല​യി​ല്‍ ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ലും ഇ​ടം പി​ടി​ച്ചു.

2008 ല്‍ ​കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കേ​ര​ള​ത്തി​ലെ മി​ക​ച്ച സാ​മൂ​ഹ്യ​സേ​വ​ന സം​ഘ​ട​ന​യ്ക്കു​ള്ള അ​വാ​ര്‍​ഡ്, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ പ​രി​പാ​ലി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​പ​ന​ത്തി​നു​ള്ള സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ അ​വാ​ര്‍​ഡ്, കേ​ര​ള സ​ര്‍​ക്കാ​ര്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ ഗാ​ന്ധി​ഭ​വ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.