കൊട്ടാരക്കര: തൊഴിൽ ദിനങ്ങളും ലേബർ ബഡ്ജറ്റും വെട്ടിക്കുറച്ചും തൊഴിലാളി വിരുദ്ധ നിബന്ധനകൾ അടിച്ചേൽപിച്ചും തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയൻ കുളക്കട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാവടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മാർച്ചും ധർണയും എൻആർഇജി വർക്കേഴ്സ് യൂണിയൻ കൊട്ടാരക്കര ഏരിയാ സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ കുളക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗീതാകുമാരി അധ്യക്ഷയായിരുന്നു. യൂണിയൻ സെക്രട്ടറി എൻ മോഹനൻ കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദു കുമാർ, പി.ബി ബീന, കോട്ടയ്ക്കൽ രാജപ്പൻ, സാലി മോൾ, മാവടി സുകു, മാവടി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
11:32 PM Sep 24, 2022 | Deepika.com