സ്പോട്ട് അഡ്മിഷന്
11:32 PM Sep 24, 2022 | Deepika.com
കൊല്ലം: പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ 2022-23 അധ്യായന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശത്തിന് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് 28 ന് രാവിലെ 10 ന് നടക്കും. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് (സി.റ്റി) (ജനറല്‍) ഒരു ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫീസ് എ.ടി.എം കാര്‍ഡ് മുഖേന അടയ്ക്കണം. ഫോണ്‍: 0475 2228683.