ചിത്രരചന മത്സരവിജയികള്‍
11:32 PM Sep 24, 2022 | Deepika.com
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയകളെ പ്രഖ്യാപിച്ചു. അഞ്ച് മുതല്‍ ഒന്‍പത് വയസ് വരെയുള്ള (ഗ്രീന്‍ ഗ്രൂപ്പ്) വിഭാഗത്തില്‍ ഒന്നാം സ്ഥാനം സാവന്‍ സുഗുണന്, രണ്ടാം സ്ഥാനം നിവേദ് രാജ്, മൂന്നാം സ്ഥാനം ആയില ഫാത്തിമ എന്നിവര്‍ കരസ്ഥമാക്കി. 10 വയസ് മുതല്‍ 16 വരെയുള്ള (വൈറ്റ് ഗ്രൂപ്പ്) ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ജെ. ഭാഗ്യലക്ഷ്മി, രണ്ടാം സ്ഥാനം അനന്യ എസ്. സുഭാഷ്, മൂന്നാം സ്ഥാനം ഗോപിക കണ്ണന് എന്നിവര്‍ നേടി. 11 വയസ് മുതല്‍ 18 വരെയുള്ള (റെഡ് ഗ്രൂപ്പ്) ഭിന്നശേഷി വിഭാഗത്തില്‍ നിന്നും എസ്. ശരണ്‍ ഒന്നാം സ്ഥാനവും, എ. അഖില്‍ രണ്ടാം സ്ഥാനവും, ബി.എസ്. കിരണ്‍ മൂന്നാം സ്ഥാനവും നേടി. നവംബര്‍ 14ന് ജില്ലയില്‍ നടക്കുന്ന ശിശുദിനാഘോഷ പരിപാടിയില്‍ സമ്മാനവിതരണം നടത്തും.