അഞ്ചല്‍ : ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്കൌട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ മുക്തി എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പിടിഎ പ്രസിഡന്റ് പി.ജി.പ്രതീപിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങില്‍ ഏരൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഹീം ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സൈസ് ഓഫീസറും മുക്തി പുനലൂര്‍ താലൂക്ക് തല കോഡിനേറ്റര്‍ കൂടിയായ എസ് ഹരിലാല്‍ കുട്ടികള്‍ക്കായുള്ള ക്ലാസ് നയിച്ച്. കഥയായും, കവിതയായും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നടന്ന ബോധവല്‍ക്കരണ ക്ലാസ് കുട്ടികൾക്ക് ഏറെ ഹൃദ്യമായി. ചടങ്ങിൽ സ്്കൂൾ എച്ച്എം അജിതാ കുമാരി അധ്യാപകരായ ശുഭാറാണി, സേതുനാഥ്, പോലീസ് സിപിഒ അരുൺ എന്നിവർ സന്നിഹിതരായിരുന്നു.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
11:32 PM Sep 24, 2022 | Deepika.com