കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈറ്റ് റൈറ്റ് കൊല്ലം പദ്ധതിയുടെ ഭാഗമായി ലോഗോ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഈറ്റ് സേഫ്, ഈറ്റ് ഹെല്‍ത്തി, ഈറ്റ് സസ്റ്റെയ്നബിള്‍ പ്രമേയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതാകണം ലോഗോ. പ്രായഭേദമന്യേ പങ്കെടുക്കാം. ജില്ലയുടേതായ പ്രത്യേകതകള്‍ ഉള്‍പ്പെടുത്താം.
‘ഈറ്റ് റൈറ്റ് ഹോള്‍സം' ടാഗ്ലൈന് ഉണ്ടാകണം. പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലും പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിയുന്ന രീതിയിലും ഉള്ളതാകണം.തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. എന്‍ട്രികള്‍ ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം അഞ്ചിനകം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ eatrightkollam@ gmail.com ഇ-മെയിലില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8943346531, 8943346532.
ഈറ്റ് റൈറ്റ് കൊല്ലം; ലോഗോ ഡിസൈനിംഗ് മത്സരം നടത്തുന്നു
11:31 PM Sep 24, 2022 | Deepika.com