കൊല്ലം: വിജ്ഞാനോത്സവം നവംബറില്‍ കൊല്ലത്ത് നടത്തും. സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഷോഘത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാങ്കേതികവിദ്യയുടെ വികാസം കലയുടെ മേഖലയില്‍ പ്രകടമാക്കുന്ന പുതുസാധ്യതകള്‍ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യുന്ന പരിപാടികളാണ് ആവിഷ്കരിക്കുന്നത്. സെമിനാറുകള്‍, പുസ്തകപ്രദര്ശനം, പൊതുസമ്മേളനം, കലാപരിപാടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
പരിപാടികളുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് അസി. എഡിറ്റര്‍ ആര്. അനിരുദ്ധന്, ഡി. സുകേശന്, കെ.ബി. മുരളീകൃഷ്ണന്, പി.എന്‍. മോഹന്‍രാജ്, എസ്. സുഭാഷ്ചന്ദ്രന്, കെ.ജി. അജിത്കുമാര്‍, പി.ജെ. ഉണ്ണിക്കൃഷ്ണന്, ചിറ്റടി രവി, ജി. രാജശേഖരന്, കൊട്ടിയം രാജേന്ദ്രന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജലജകുമാരി, പി. പ്രവീണ്‍, ഡവലപ്മെന്റ് ഓഫീസര്‍ എം.വി. സ്മിത എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പ്രസന്ന ഏണസ്റ്റ് (ചെയര്‍പേഴ്സണ്‍), കൊല്ലം മധു, കെ.ബി. മുരളീകൃഷ്ണന് (വൈസ് ചെയര്മാന്മാര്), ഡി. സുകേശന് (ജനറല്‍ കണ്‍വീനര്‍), കൊട്ടിയം രാജേന്ദ്രന്, പി.ജെ. ഉണ്ണിക്കൃഷ്ണ്‍ (കണ്‍വീനര്‍മാര്‍).
കൊല്ലത്ത് വിജ്ഞാനോത്സവം നവംബറില്‍
11:31 PM Sep 24, 2022 | Deepika.com