കൊട്ടാരക്കര : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി നാളെ നടക്കുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റേയും ധർണയുടെയും ഭാഗമായി ജോയിന്റ് കൗൺസിൽ കൊട്ടാരക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി.
കൊട്ടാരക്കര പ്രസ് ക്ലബിൽ ചേർന്ന കൺവൻഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മനോജ് പുതുശേരി അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്, സംസ്ഥാന കൗൺസിൽ അംഗം സതീഷ് കെ.ഡാനിയേൽ, മേഖല സെക്രട്ടറി സാലിഷ് രാജ്, മേഖല വനിതാ കമ്മറ്റി സെക്രട്ടറി റീനാ രാജു എന്നിവർ പ്രസംഗിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം
11:31 PM Sep 24, 2022 | Deepika.com