കൊല്ലം: സഹോദയ ഇന്റർ സ്കൂൾ ലാംഗ്വേജ് ഫെസ്റ്റ്- 2022 ന് ബി ആർ എം സെൻട്രൽ സ്കൂളിൽ തുടക്കമായി. ചെങ്ങമനാട് ബി ആർ എം സെൻട്രൽ സ്കൂൾ ജാനകി ഹാളിൽ ഫാ. ഡോ.എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരന്മാരായ നീലേശ്വരം സദാശിവൻ, ഡോ.എബ്രഹാംകരിക്കം, ഡോ. ഡി. നെൽസൺ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ബി ആർ എം സ്കൂൾ പ്രിൻസിപ്പൽ ബാലഗോപാൽ. എം, സ്കൂൾ ചെയർപേഴ്സൺ സുധാഅശോകൻ, സ്കൂൾ വൈസ് പ്രസിഡന്റ് ജോർജ്, കൊല്ലം സഹോദയ വൈസ് പ്രസിഡന്റ് ജയശ്രീ മോഹൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെയും ഇന്നുമായി നടത്തപ്പെടുന്ന ഭാഷ ഫെസ്റ്റിൽ കൊല്ലം സഹോദയയുടെ 35ൽ പരം സ്കൂളുകൾ പങ്കെടുക്കുന്നു.
7 സ്റ്റേജുകളിലായി നാലു വിഭാഗങ്ങളിൽ 65 വിവിധയിനം മത്സരങ്ങളിൽ 2000 ത്തോളം കുട്ടികൾ തങ്ങളുടെ ഭാഷാപരമായ കഴിവുകളിൽ മാറ്റൂരക്കുന്നു.
സഹോദയ ഇന്റർ സ്കൂൾ ലാംഗ്വേജ് ഫെസ്റ്റ് തുടങ്ങി
11:31 PM Sep 24, 2022 | Deepika.com