പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം സാം​സ്കാ​രി​ക പാ​ഠ​ശാ​ല ഇ​ന്ന്

11:31 PM Sep 24, 2022 | Deepika.com
കൊ​ല്ലം: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്വേ​ഷ​ത്തി​നും വി​ഭ​ജ​ന​ത്തി​നും എ​തി​രെ സാം​സ്കാ​രി​ക പാ​ഠ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ ഇ​ട​വ ബ​ഷീ​ർ ന​ഗ​റി​ലാ​ണ് സാം​സ്കാ​രി​ക പാ​ഠ​ശാ​ല ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 9.30 ന് ​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ച​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബീ​ന​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​ഭ​ജ​ന​ത്തി​നെ​തി​രെ സാം​സ്കാ​രി​ക പ്ര​തി​രോ​ധം കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ വ​ല​തു​പ​ക്ഷ​വ ൽ​ക്ക​ര​ണം, ലിം​ഗ സ​മ​ത്വ​വും സാം​സ്കാ​രി​ക കേ​ര​ള​വും എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് പാ​ഠ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​ശോ​ക​ൻ ച​രു​വി​ൽ, പ്രഫ.​എം​എം.​നാ​രാ​യ​ണ​ൻ, പ്ര​ഫ.​ഏ.​ജി.​ഒ​ലീ​ന എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. വി.​ഹ​ർ​ഷ​കു​മാ​ർ,പി.​ഏ. നൃ​പ​ൻ​ദാ​സ്, കെ​പി, സ​ജി​നാ​ഥ് എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​ർ ആ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​പെ​രി​നാ​ട് വി​ല്ലേ​ജ് ജം​ഗ്ഷ​നി​ലെ പ്ര​ഫ. എ​സ്.​കൊ​ച്ചു​കു​ഞ്ഞ് ന​ഗ​റി​ൽ ഏ.​പി ക​ള​യ്ക്കാ​ട് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തും. ഈ ​വ​ർ​ഷ​ത്തെ ഏ.​പി. ക​ള​യ്ക്കാ​ട് അ​വാ​ർ​ഡ് ജേ​താ​വ് ക​വി സെ​ബാ​സ്റ്റ്യ​നെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ക്കും. അ​നു​സ്മ​ര​ണ യോ​ഗം മ​ന്ത്രി കെ​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ള​യ്ക്കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി ​എ​ൻ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ള​യ്ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം പ്ര​ഫ. എം.​എം.​നാ​രാ​യ​ണ​ൻ ന​ട​ത്തും പാ​ർ​ട്ടി ച​രി​ത്രം ഓ​ർ​മ​ക​ളി​ലൂ​ടെ എ​ന്ന ഗ്ര​ന്ഥ​ത്തി​ലൂ​ടെ കൊ​ല്ലം ജി​ല്ല​യി​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്രം വി​ശ​ദ​മാ​ക്കി​യ കെ. ​രാ​ജ​ഗോ​പാ​ലി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ൻ ആ​ദ​രി​ക്കും. പ്രഫ.​എ.​ജി.​ഒ​ലീ​ന, ച​വ​റ കെ.​എ​സ് പി​ള്ള, ഡി. ​സു​രേ​ഷ് കു​മാ​ർ എ.​ഗോ​കു​ലേ​ന്ദ്ര​ൻ, പി ​ഇ​സ​ഡോ​ർ,കെ.​രാ​ജ​ഗോ​പാ​ല പി​ള്ള പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സി. ​സ​ന്തോ​ഷ്, ബി.​ബൈ​ജു,വി.​മ​നോ​ജ്, ഗി​രീ​ഷ് കു​മാ​ർ ബി ​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദ​ക്ഷി​ണ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഡി. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബീ​ന സ​ജീ​വ്, സെ​ക്ര​ട്ട​റി ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ എ​ൻ.​പി.​ജ​വ​ഹ​ർ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​എ​ൽ.​സ​ജി​കു​മാ​ർ, സി​ന്ധു​രാ​ജ്.​ഡി, സു​ശീ​ല​ടീ​ച്ച​ർ, പി.​പി.​ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.