ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് എൽ. കമലമ്മ അമ്മ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ ക്ലാസ് നയിച്ചു.
വിമുക്തി മേഖല കൺവീനർ എ. ഷിഹാബുദീൻ, വനിതാ സിവിൽ എക് സൈസ്ഓഫീസർ എസ്. ദിവ്യ, എസ്എംസി വൈസ് ചെയർമാൻ എസ്. സേതുലാൽ, സീനിയർ അസിസ്റ്റന്റ് ജെസി വർഗീസ്, എൻ സി സി അസോസിയേറ്റ് ഓഫീസർ ജി. ദീപു, എൽ. ലേഖ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോ.
ഏരിയ സമ്മേളനം നടന്നു
കൊട്ടാരക്കര: ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ നെടുവത്തൂർ ഏരിയ സമ്മേളനം എഴുകോൺ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി എം എ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എച്ച് ആർ പ്രമോദ് കുമാർ അധ്യക്ഷനായി. സെക്രട്ടറി കെ ഓമനക്കുട്ടൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സി മുകേഷ്, സിഐടിയു ഏരിയ സെക്രട്ടറി ബി സനൽകുമാർ, സിപിഎം ഏരിയ കമ്മിറ്റിയംഗം എം പി മനേക്ഷ, എസ് ശശികുമാർ, കെ സോമശേഖരൻ, എം പി മഞ്ജുലാൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എച്ച് ആർ പ്രമോദ് കുമാർ (പ്രസിഡന്റ്), എസ് ശശികുമാർ, രമണൻ, രാജു (വൈസ് പ്രസിഡന്റുമാർ), കെ ഓമനക്കുട്ടൻ (സെക്രട്ടറി), എം പി മഞ്ജുലാൽ, ഷാൻ പുത്തൂർ, ചന്ദ്രബാബു (ജോയിന്റ് സെക്രട്ടറിമാർ), അനിൽകുമാർ (ട്രഷറർ).
രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
11:41 PM Sep 23, 2022 | Deepika.com