അഞ്ചൽ: അഞ്ചല്‍ ഈസ്റ്റ് വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരിശീലനം പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഈസ്റ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ രണ്ട് സ്കൂളുകളില്‍ നിന്നുമായി പരിശീലനം പൂര്‍ത്തിയാക്കിയ 84 കുട്ടികളുടെ പാസിംഗ് ഔട്ടാണ് നടന്നത്.
പുനലൂര്‍ ഡിവൈഎസ്പി ബി വിനോദ് പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കണം എന്നും എസ്.പി.സി കേഡറ്റുകള്‍ സുഹൃത്തുക്കള്‍ക്കിടയിലേക്ക് കൂടുതലായി ഇറങ്ങിചെല്ലണമെന്നും ബി വിനോദ് പറഞ്ഞു
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, വൈസ് പ്രസിഡന്റ് ആനിബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീര്‍ ഹുസൈന്, വാര്‍ഡ് മെമ്പര്‍ ജാസ്മിന് മഞ്ചൂര്‍, അഞ്ചല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ്കുമാര്, എച്ച്.എംസി മെമ്പര്‍ ബാബു പണിക്കര്‍, ഈസ്റ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അനസ് ബാബു, പ്രധാമാധ്യാപികമാരായ ആശാലത കമലാദേവി, പിടിഎ പ്രസിഡന്റ് വികാസ് വേണു തുടങ്ങിയവര്‍ സന്നിഹ്തരായിരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ്
11:41 PM Sep 23, 2022 | Deepika.com