മണ്ണൂർ: വൈഎംസിഎ പ്രവർത്തനോദ്ഘാടനവും പ്രതിഭ സംഗമവും ഇന്ന് നാലിന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും. ദേശീയ മുൻ പ്രസിഡന്റ് ഡോ.ലെബി ഫിലിപ് മാത്യു ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി വിദ്യാജ്യോതി പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.
പ്രസിഡന്റ് ബിനു.കെ.ജോൺ അധ്യക്ഷത വഹിക്കും. പുനലൂർ സബ് റീജിയൻ ചെയർമാൻ സഖറിയ വർഗീസ് അവാർഡുകൾ വിതരണം ചെയ്യും. ജനറൽ കൺവീനർ ഡോ. ഏബ്രഹാം മാത്യു മുഖ്യപ്രഭാഷണം നടത്തും. ഇടവക വികാരിമാരായ ഫാ.ജോർജ് വർഗീസ്, റവ. അനിൽ ജോസഫ്, ഫാ.ഷിനോ കെ തോമസ്, ഫാ.സിറിയക് വെച്ചൂർകരോട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ഡി.ലില്ലിക്കുട്ടി, ഭാരവാഹികളായ കെ.ബേബി, ജി. ജോയിക്കുട്ടി, കെ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിക്കും.
മണ്ണൂർ വൈഎംസിഎ പ്രവർത്തന ഉദ്ഘാടനവും പ്രതിഭ സംഗമവും ഇന്ന്
11:41 PM Sep 23, 2022 | Deepika.com