ഓച്ചിറ: ഓച്ചിറ ശങ്കരൻകുട്ടി സാഹിത്യവിഭൂഷൻ പുരസ്കാര സമർപ്പണവും സാംസ്കാരികസമ്മളനവും നാളെ വൈകുന്നേരം അഞ്ചിന് വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കും. കവിയും ബാലസാഹിത്യകാരനുമായ ചവറ കെ.എസ് പിള്ളയ്ക്ക് പുരസ്കാര സമർപ്പണം നടത്തും. കവിയും ഗാന രചയിതാവുമായ പി.കെ ഗോപി ഉദ്ഘാടനം ചെയ്യും.
ടി.ജെ ഉണ്ണികൃഷ്ണൻ നന്പൂതിരി അധ്യക്ഷത വഹിക്കും. കേരളസാഹിത്യ അക്കാദമി അംഗം ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പ്രഫ. പി.രാധാകൃഷ്ണകുറുപ്പ് അനുസ്മരണപ്രഭാഷണം നടത്തും.
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.
സംസ്ഥാന ചിത്രകലാപരിഷത്ത് ജനറൽ സെക്രട്ടറി ഡോ.അശോക് ബാബു, സി.ആർ പ്രഭ, നന്ദകുമാർ വള്ളിക്കാവ്, സഞ്ചാർശ്രീ ചന്ദ്രമോഹനൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിക്കും. ഡാൻസർ തലനാട് സുന്ദരേശനേയും ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
ഓച്ചിറ ശങ്കരൻകുട്ടി സാഹിത്യവിഭൂഷൻ പുരസ്കാര സമർപ്പണം നാളെ
11:41 PM Sep 23, 2022 | Deepika.com