കരുനാഗപ്പള്ളി: മകന്റെ സ്കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്ത വയോധിക ടാങ്കർ ലോറി ഇടിച്ചു മരിച്ചു, വടക്കുംതല കിഴക്ക് മുണ്ടയിൽ വീട്ടിൽ കാർത്ത്യായനി അമ്മ ( 85) ആണ് മരിച്ചത്.
കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാർത്ത്യായനിയമ്മയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ മോഹനനെ പരുക്കുകളുടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വയോധിക ടാങ്കർ ലോറി ഇടിച്ചു മരിച്ചു
01:42 AM Sep 23, 2022 | Deepika.com