കൊല്ലം: പ്രവാസി മലയാളികളുടെ സംഘടനയായ നോർപ്പയുടെ (നോൺ റസിഡന്റ്സ് സൗത്ത് പരവൂർ അസോസിയേഷൻ) ആഭിമുഖ്യത്തിൽ സാഹിത്യകാരൻ കാഞ്ഞാവെളി വിജയകുമാറിനെ ആദരിച്ചു. കഴിഞ്ഞ 57വർഷങ്ങളായി കഥാകൃത്ത്, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് ആദരിച്ചത്.
1965 ജൂലൈയിലെ 'കേരളശബ്ദ'ത്തിൽ ആദ്യ രചന പ്രസിദ്ധീകരിക്കുമ്പോൾ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. കാനറാ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 2012 നവംബറിൽ വിരമിച്ചു. ആനുകാലികങ്ങളിൽ ഇപ്പോഴും എഴുതുന്നു.
പരവൂർ കോട്ടപ്പുറം എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എംഎൽഎ പൊന്നാട ചാർത്തി ഉപഹാരവും നൽകി ആദരിച്ചു.
കാഞ്ഞാവെളി വിജയകുമാറിനെ നോർപ്പ ആദരിച്ചു
10:34 PM Sep 22, 2022 | Deepika.com