കരുനാഗപ്പള്ളി: പുതിയകാവിലുള്ള കാരുണ്യ ട്രസ്റ്റ് ഓഫീസിലും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ പുതിയകാവിലുള്ള വീട്ടിലുമാണ് എൻഐഎ റെയ്ഡ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെ ആരംഭിച്ച പരിശോധന രാവിലെ ഏഴരയ്ക്ക് അവസാനിച്ചു. ലഘു ലേഖകളും മൊബൈൽ ഫോണും പരിശോധനയിൽ എൻ ഐ കണ്ടെത്തി.
റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പുതിയകാവ് റ്റിബി ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പുള്ളിമാൻ ജംങ്ഷനിൽ എത്തി ദേശീയപാത ഉപരോധിച്ചു. കേന്ദ്രസേനയുടെയും സംസ്ഥാന പോലീസിന്റേയും സഹായത്തോടെയായിരുന്നു പരിശോധന.
കുടുംബ സംഗമവും വാർഷിക
സമ്മേളനവും നടത്തി
കൊട്ടാരക്കര : സെന്റ് ഗ്രിഗോറിയോസ് കോളേജ് റിട്ടയേര്‍ഡ് ടീച്ചേഴ്സ് അസോസിയേഷൻ 22-ാമത് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും പ്രഫ.എ.സി.കുഞ്ഞൂഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.ജെ.ജോണ്സന് അധ്യക്ഷത വഹിച്ചു.
75 വയസ് പൂര്‍ത്തിയാക്കിയ 16 അധ്യാപകരെ യോഗത്തില്‍ ആദരിച്ചു. കോളേജില്‍ പഠിക്കുന്ന 2 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. പ്രഫ. കെ.ഒ.ജോണ്സന്, പ്രഫ. ജി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും എൻഐഎ റെയ്ഡ്
10:34 PM Sep 22, 2022 | Deepika.com