പാക്കിസ്ഥാൻ സാന്പത്തിക ഞെരുക്കത്തിൽ, സഹായഹസ്തവുമായി ചൈന

01:05 AM Oct 24, 2018 | Deepika.com
സെ​ർ​ജി ആ​ന്‍റ​ണി / ലോകവിചാരം

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പാ​ക്കി​സ്ഥാ​ൻ ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യം തേ​ടു​ന്നു. ഐ​എം​എ​ഫ് സം​ഘം അ​ടു​ത്ത​മാ​സം പാ​ക്കി​സ്ഥാ​നി​ലെ​ത്തു​ന്നു​ണ്ട്. ഐഎം എഫി​ന്‍റെ സ​ഹാ​യം തേ​ടാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ൻ ഖാ​ൻ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ കു​ഴ​പ്പ​ത്തി​ലേ​ക്കാ​ണു നീ​ങ്ങു​ന്ന​തെ​ന്നു പാ​ക് ധ​ന​മ​ന്ത്രി അ​സാ​ദ് ഉ​മ​ർ പ​റ​യു​ന്നു. രാ​ജ്യം പാ​പ്പ​രാ​യി​ക്കൊ​ണ്ടി​രി​ക്കുകയാ​ണെ​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ഉ​മ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഐഎംഎഫിന്‍റെ സ​ഹാ​യം തേ​ടി​ല്ലെ​ന്നു മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളും പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ നി​വൃ​ത്തി​കേ​ടു​വ​ന്ന​പ്പോ​ൾ അ​വ​രും ഐ​എം​എ​ഫി​ന്‍റെ വാ​തി​ലി​ൽ മു​ട്ടി. 2013ൽ ​രാ​ജ്യം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ൾ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഐഎംഎഫി​ൽ ​നി​ന്നു 660 കോ​ടി ഡോ​ള​റി​ന്‍റെ വാ​യ്പയാണു വാ​ങ്ങി​യത്.

അ​ടു​ത്ത വ​ർ​ഷം വി​ല​ക്ക​യ​റ്റം ഇ​ര​ട്ടി​യാ​കു​മെ​ന്നു പാ​ക് കേ​ന്ദ്ര ബാ​ങ്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ൻ ഖാ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. സ​ഹാ​യ​ത്തി​നാ​യി ചി​ല സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ളെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​മ്രാ​ൻ വെ​ളി​പ്പെ​ടു​ത്തി. രാ​ജ്യ​ങ്ങ​ളു​ടെ പേ​രു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ചൈ​ന​യും സൗ​ദി അ​റേ​ബ്യ​യു​മാ​ണീ രാ​ജ്യ​ങ്ങ​ൾ എ​ന്ന് ഏ​റെക്കു​റെ​ വ്യ​ക്ത​മാ​ണ്. ചൈ​ന​യു​മാ​യി പ​ല സാ​ന്പ​ത്തി​ക ബ​ന്ധ​ങ്ങ​ളും പാ​ക്കി​സ്ഥാ​നു​ണ്ട്.

ഐഎംഎഫി​ന്‍റെ വാ​യ്പ ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഇ​ത​ര വാ​യ്പാ ബാ​ധ്യ​ത​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ന്നും ഇ​ട​പാ​ടു​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഐ​എം​എ​ഫി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ക്രി​സ്റ്റീ​ൻ ലെ​ഗാ​ർ​ദ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ ചൈ​ന​യു​മാ​യു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ചൈ​ന-​പാ​ക്കി​സ്ഥാ​ൻ സാ​ന്പ​ത്തി​ക ഇ​ട​നാ​ഴി പ​ദ്ധ​തി​പ്ര​കാ​രം വ​ൻ​തോ​തി​ൽ ചൈ​നീ​സ് വായ്പ പാ​ക്കി​സ്ഥാ​നി​ലെ​ത്തു​ന്നു​ണ്ട്. പാ​ക്കി​സ്ഥാ​നി​ലു​ട​നീ​ളം റോ​ഡു​ക​ൾ, റെ​യി​ൽ​വേ ലൈ​നു​ക​ൾ, ഊ​ർ​ജ​പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.

ചൈ​നയോട് ഇ​ത്ത​ര​ത്തി​ൽ അ​ള​വി​ല്ലാ​ത്ത ബാ​ധ്യ​ത വ​രു​ത്തി​വ​യ്ക്കു​ന്ന​തി​ൽ പാ​ക്കി​സ്ഥാ​നി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്. ചൈ​ന ക​ച്ച​വ​ട​ക്ക​ണ്ണോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ൾ​കൊ​ണ്ടു പാ​ക്കി​സ്ഥാ​നു വ​ലി​യ പ്ര​യോ​ജ​ന​മി​ല്ലെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​ജ്യ​ത്തെ ചൈ​ന​യ്ക്കു പ​ണ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ എ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.

പ​ക്ഷേ, ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം പാ​ക് സൈ​ന്യ​ത്തി​ന്‍റെ നി​ല​പാ​ടു പ്ര​ധാ​ന​മാ​ണ്. ഇ​മ്രാ​ൻ ഖാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റാ​ണെ​ങ്കി​ലും സൈ​ന്യം പ​റ​യു​ന്ന​തി​ന​പ്പു​റം പോ​കില്ല.
പാ​ക്കി​സ്ഥാ​ന്‍റെ ഇ​പ്പോ​ഴ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​ന് ചൈ​ന​യു​ടെ സ​ഹാ​യം തേ​ടു​ന്ന​തി​നോ​ടാ​ണു സൈ​ന്യ​ത്തി​നു താ​ത്പ​ര്യം. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പാ​ക്കി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്ന​തി​നാ​ൽ അ​മേ​രി​ക്ക പ​ഴ​യ​തു​പോ​ലെ പാ​ക്കി​സ്ഥാ​നെ തു​ണ​യ്ക്കു​ന്നി​ല്ല.

ക​മ്യൂ​ണി​സ്റ്റ് മു​ത​ലാ​ളി​ത്തം

ചൈ​ന പ​ഴ​യ ക​മ്യൂ​ണി​സ്റ്റ് ചൈ​ന​യ​ല്ലി​ന്ന്. മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ എ​ല്ലാ രൂ​പ​ഭാ​വ​ങ്ങ​ളും ചൈ​നീ​സ് സ​ന്പ​ദ്ഘ​ട​ന കൈ​വ​രി​ച്ചി​രി​ക്കു​ന്നു. അ​ത് ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ക്കു​ന്ന​താ​ണ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം.

രാ​ജ്യ​ത്തെ സ്വ​ക​ാര്യ മേ​ഖ​ല​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു പ്ര​സി​ഡ​ന്‍റ് ഷി. ​സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളെ ദു​ർ​ബ​ല​മാ​ക്കു​ന്ന വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും തെ​റ്റാ​ണെ​ന്നു ഷി ​ചി​ൻ​പിം​ഗ് പ​റ​ഞ്ഞു. സ്വ​കാ​ര്യ സം​രം​ഭ​ക​ർ​ക്കു​ള്ള സ​ന്ദേ​ശ​ത്തി​ലാ​ണു പ്ര​സി​ഡ​ന്‍റ് നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു സ​ഹാ​യ​ക​മാ​യ ന​യ​മാ​ണു പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി എ​ക്കാ​ല​വും പി​ന്തു​ട​രു​ന്ന​തെ​ന്നും ഷി ​പറഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​യെ ശ​ക്ത​മാ​ക്കി നി​ർ​ത്തു​ക എ​ന്ന​താ​ണു പ്ര​ധാ​നം. ന​യ​രൂ​പവത്ക​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സ്വ​കാ​ര്യ സം​രം​ഭ പ്രോ​ത്സാ​ഹ​കനുമായ ലി​യു ഹി ​ഇ​ക്കാ​ര്യം ഊ​ന്നി​പ്പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം ചൈ​ന​യ്ക്കു വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ നി​ല​പാ​ടു​ക​ൾ ത​ങ്ങ​ളെ യാ​തൊ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നൊ​ക്കെ നേ​താ​ക്ക​ൾ വീ​ര​വാ​ദം മു​ഴ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ൾ സ​സൂ​ക്ഷ്മം വീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ​വ​ർ. ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കു​ക​യാ​ണി​പ്പോ​ൾ ചൈ​ന. ചൈ​നീ​സ് ഓ​ഹ​രി​വി​പ​ണിക്ക് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൂ​പ്പു​കു​ത്തലാണു സംഭവിച്ചത്. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ന്‍റെ അ​വ​സാ​നം ആ​രം​ഭി​ച്ച സാ​ന്പ​ത്തി​ക ത​ള​ർ​ച്ച​യി​ൽ​നി​ന്നു ചൈന ഇ​നി​യും ക​ര​ക‍യ​റി​യി​ട്ടി​ല്ല.

അ​വ​സാ​ന പി​ടി​വ​ള്ളി​യും പൊ​ട്ടി

അ​ധി​കാ​ര​ത്തി​ൽ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കാ​ൻ വ‍ഴി​യേ​തെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് യാ​മീ​ൻ അ​ബ്‌​ദു​ൾ ഗ​യൂ​മി​ന്‍റെ അ​ന്വേ​ഷ​ണം വൃ​ഥാ​വി​ലാ​യി. സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കി വീ​ണ്ടു​മൊ​രു അ​ങ്ക​ത്തി​നു സാ​ധ്യ​ത​യു​ണ്ടോ എ​ന്നാ​യി​രു​ന്നു യാ​മീ​ൻ അ​ന്വേ​ഷി​ച്ച​ത്.

ബൂ​ത്തു​പി​ടിത്തം, തെ​ര​ഞ്ഞെ​ടു​പ്പ് അ​ഴി​മ​തി തു​ട​ങ്ങി കു​റെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് യാ​മീ​ന്‍റെ പാ​ർ​ട്ടി മാ​ല​ദ്വീ​പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. യാ​മീ​ന്‍റെ ദു​രു​ദ്ദേ​ശ്യം മ​ന​സി​ലാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ഉ​ൾ​പ്പെ​ടെ പ​ല ​രാ​ഷ്‌​ട്ര​ങ്ങ​ളും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ കോ​ട​തി ന​ട​പ​ടി​യു​മാ​യി യാ​മീ​ൻ മു​ന്നോ​ട്ടു പോ​യി. കോ​ട​തി ഏ​താ​യാ​ലും യാ​മീ​ന്‍റെ അ​പേ​ക്ഷ ത​ള്ളി. നി​യമ​വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യി​ത്ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​തെ​ന്നു അ​ഞ്ചം​ഗ സു​പ്രീം​കോ​ട​തിബെ​ഞ്ച് ക​ണ്ടെ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ​പ്പോ​ലും യാ​മീ​ന്‍റെ അ​നു​യാ​യി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​പ​ക്ഷ സ​ഖ്യ സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് സോ​ലി​ഹി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചശേ​ഷം അ​ഞ്ചം​ഗ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ലെ നാ​ലു​ പേ​രും ഒ​ളി​വി​ൽ​പോ​കാ​നി​ട​യാ​യ​ത് ഈ ​ഭീ​ഷ​ണി​യു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ്.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ടു​നി​ന്ന ഏ​കാ​ധി​പ​ത്യ​ഭ​ര​ണ​ത്തി​ൽ​നി​ന്നു മാ​ല​ദ്വീ​പ് മു​ക്ത​മാ​യി​ട്ട് കേ​വ​ലം ഒ​രു ദ​ശാ​ബ്ദ​മാ​കു​ന്ന​തേ​യു​ള്ളൂ. ഇ​തി​നി​ടെ ഇ​വി​ടെ ജ​നാ​ധി​പ​ത്യം പ​ല വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ട്ടു. നേ​താ​ക്ക​ൾ​ പ​ല​രും ജ​യി​ലി​ലട​യ്ക്ക​പ്പെ​ട്ടു. മ​റ്റു ചി​ല​ർ രാ​ജ്യം വി​ട്ടു. ഇ​വ​രി​ൽ ചി​ല​ർ ഇ​പ്പോ​ഴും വി​ദേ​ശ​ത്തു ക​ഴി​യു​ന്നു.

സോ​ലി​ഹി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് മൂ​ഹ​മ്മ​ദ് ന​ഷീ​ദും പ്ര​വാ​സ​ജീ​വി​ത​ത്തി​ലാ​ണ്. പ​തി​മൂ​ന്നു വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട ന​ഷീ​ദ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​രു​ന്ന​താ​ണെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക​ൾ ഭ‍യ​ന്നു മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യെ​ല്ലാം കേ​സി​ൽ കു​ടു​ക്കു​ക​യോ പ്ര​വാ​സി​ക​ളാ​ക്കു​ക​യോ ചെ​യ്തി​രു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​യാ​സ വി​ജ​യം നേ​ടാ​മെ​ന്നാ​യി​രു​ന്നു യാ​മീ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തു ന​ട​ന്നി​ല്ല. സു​പ്രീം​കോ​ട​തി​വി​ധി​യോ​ടെ തെ​ര​ഞ്ഞെു​പ്പ് അ​സാ​ധു​വാ​ക്കാ​നു​ള്ള നീ​ക്ക​വും വി​ജ​യി​ച്ചി​ല്ല.

ഇ​നി വ​രു​ന്ന ഭ​ര​ണ​കൂ​ടം ത​ന്നെ നീ​റ്റി​ലും നി​ല​യ്ക്കും നി​ർ​ത്തി​ല്ലെ​ന്നു യാ​മീ​ന​റി​യാം. അ​തു​കൊ​ണ്ടു രാ​ജ്യം​വി​ടു​ന്ന​താ​വും ഉ​ചി​തം എ​ന്ന നി​ല​പാ​ടി​ലാ​ണ് യാ​മീ​ൻ. മാ​ല​ദ്വീ​പി​ലെ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ​ക്ക് അ​ഭ​യം​ന​ൽ​കാ​ൻ എ​പ്പോ​ഴും സ​ന്ന​ദ്ധ​മാ​യ ശ്രീ​ല​ങ്ക​യു​ടെ പ്ര​സി​ഡ​ന്‍റ് സി​രി​സേ​ന യാ​മീ​നെ അ​ങ്ങോ​ട്ടു ക്ഷ​ണി​ച്ചി​ട്ടു​മു​ണ്ട്.

കി​ട​പ്പാ​ടം കി​ട്ടാ​ക്ക​നി

ന്യൂ​സി​ല​ൻ​ഡി​ൽ വി​ദേ​ശി​ക​ൾ​ക്കു വീ​ടു വാ​ങ്ങു​ന്ന​തി​നു നി​യ​ന്ത്ര​ണം നി​ല​വി​ൽ​വ​ന്നു. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മേ വി​ദേ​ശി​ക​ൾ​ക്കു വാ​ങ്ങാ​ൻ അ​നു​വാ​ദ​മു​ള്ളൂ. കി​ട​പ്പാ​ടം ഉ​ണ്ടാ​ക്കാ​ൻ സ്വ​ദേ​ശി​ക​ൾ ഏ​റെ ക​ഷ്‌​ട​പ്പെ​ടു​ന്ന​തി​നൊ​രു പ​രി​ഹാ​രം കാ​ണാ​നാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ലേ​ബ​ർ പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

ത​ദ്ദേ​ശീ​യ​രെ സ്വാ​ധീ​നി​ക്കാ​ൻ ഈ ​ന​യം സ​ഹാ​യ​ക​മാ​കു​മെ​ങ്കി​ലും ന്യൂ​സി​ല​ൻ​ഡി​ലെ പാ​ർ​പ്പി​ട​പ്ര​ശ്ന​ത്തി​ന് ഇ​തു​കൊ​ണ്ടൊ​ന്നും പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടുപ്പി​ൽ പാ​ർ​പ്പി​ട​മാ​യി​രു​ന്നു ഒ​രു പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യം. നാ​ഷ​ണ​ൽ പാ​ർ​ട്ടി​യു​ടെ ദ​ശ​കം നീ​ണ്ട ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​യി. ലേ​ബ​ർ പാ​ർ​ട്ടി​യി​ലെ ജ​സീ​ന്ത ആ​ർ​ഡേ​ൺ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി.

രാ​ജ്യ​ത്ത് പാ​ർ​പ്പി​ട​ത്തി​ന്‍റെ വി​ല ഒ​രു ദ​ശ​ക​ത്തി​നു​ള്ളി​ൽ 60 ശ​ത​മാ​നം വ​ർ​ധി​ച്ചി​രു​ന്നു. ഓ​ക്‌​ലൻ​ഡി​ൽ വി​ല ഇ​ര​ട്ടി​യോ​ള​മാ​യി. ത​ദ്ദേ​ശീ​യ​ർ​ക്ക് ഇ​തു വ​ലി​യ ബാ​ധ്യ​ത​യാ​യ​തോ​ടെ ഉ​യ​ർ​ന്ന അ​സ്വ​സ്ഥ​ത മു​ത​ലെ​ടു​ക്കാ​നാ​ണ് ഇ​ത്ത​വ​ണ പാ​ർ​പ്പി​ട പ്ര​ശ്നം പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​വി​ഷ​യ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. അ​തി​നു ഫ​ല​വു​മു​ണ്ടാ​യി.

വീ​ടു വാ​ങ്ങാ​ൻ വി​ദേ​ശി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടു വ​ലി​യ പ്ര​യോ​ജ​ന​മൊ​ന്നും ഉ​ണ്ടാ​കാ​ൻ പോ​വു​ന്നി​ല്ലെ​ന്നും നി​ല​വി​ൽ ആ​വ​ശ്യ​മു​ള്ള ഒ​രു ല​ക്ഷ​ത്തോ​ളം ഭ​വ​ന​ങ്ങ​ൾ എ​ങ്ങ​നെ നി​ർ​മി​ക്കാ​മെ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ആ​ലോ​ചി​ക്കേ​ണ്ട​തെ​ന്നും ഭ​വ​ന​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

വീ​സ-​ഇ​ന്ത്യ​ക്കാ​ർ മു​ന്നി​ൽ

ഇ​ന്ത്യ​ക്കാ​രു​ടെ അ​മേ​രി​ക്ക​ൻ വീസ മോ​ഹ​ത്തി​നു ക​രി​നി​ഴ​ൻ പ​ര​ത്തു​ന്ന​താ​ണ് എ​ച്ച് 1ബി ​വീ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​പ്പോ​ഴ​ത്തെ അ​മേ​രി​ക്ക​ൻ ന​യം. ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ അ​നി​ശ്ചി​ത​ത്വ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലു​ള്ള എ​ച്ച് 1ബി ​വ ീസ​ക്കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ക്കാ​ർത​ന്നെ​യാ​ണ്.

യു​എ​സ് സി​റ്റി​സ​ൺ​ഷി​പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സി​ന്‍റെ (യു​എ​സ്‌​സി​ഐ​എ​സ്) ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച് എ​ച്ച് 1 ബി ​വീസ ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന 4,19,637 പേ​രി​ൽ 3,09,986 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തി​ൽ​ത്ത​ന്നെ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണം വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. 25 ശ​ത​മാ​നം മാ​ത്ര​മാ​ണു സ്ത്രീ​ക​ൾ.

എ​ച്ച് 1ബി ​വീ​സ​യി​ൽ 74 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​ർ കൈ​ക്ക​ലാ​ക്കി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ചൈ​ന​ക്കാ​ർ 11 ശ​ത​മാ​നം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​ക്കാ​രെ​പ്പോ​ലെ​യ​ല്ല, ചൈ​ന ലിം​ഗ​സ​മ​ത്വം ഏ​റ​ക്കു​റെ പാ​ലി​ക്കു​ന്നു​ണ്ട്. എ​ച്ച് 1ബി ​വീസ​യു​ള്ള ചൈ​ന​ക്കാ​രി​ൽ 45 ശ​ത​മാ​നം സ്ത്രീ​ക​ളാ​ണ്. എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള എ​ച്ച് 1ബി ​വീസ​ക്കാ​രി​ൽ സ്ത്രീ​ക​ളാ​ണു കൂ​ടു​ത​ൽ. കാ​ന​ഡ​യും ദ​ക്ഷി​ണ​കൊ​റി​യയു​മാ​ണ് ഈ ​വീസ​യു​ള്ള​വ​രി​ൽ മൂ​ന്നും നാ​ലും സ്ഥാ​ന​ത്തു​ള്ള​തെ​ങ്കി​ലും ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കും ഒ​രു ശ​ത​മാ​നം മാ​ത്രം.