സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ൽ ത്യാ​​ഗോ​​ജ്വ​​ല സാ​​ന്നി​​ധ്യം

12:05 AM Aug 29, 2018 | Deepika.com
സ്വാതന്ത്ര്യസമരത്തിന്റെ സത്യാന്വേഷണ പരീക്ഷ-2 / ​​​​​​​​​​​ഫ. ജോ​​​​​​​​​​​ർ​​​​​​​​​​​ജ് മേ​​​​​​​​​​​നാ​​​​​​​​​​​ച്ചേ​​​​​​​​​​​രി

സ​​​​​​​​​​​മ​​​​​​​​​​​കാ​​​​​​​​​​​ലി​​​​​​​​​​​ക ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​ൻ രാ​​​​​​​​​ഷ്‌​​​​​​​​​ട്രീ​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ അ​​​​​​​​​​​നു​​​​​​​​​​​ദി​​​​​​​​​​​നം ശ​​​​​​​​​​​ക്തി​​​​​​​​​​​പ്രാ​​​​​​​​​​​പി​​​​​​​​​​​ച്ചു​​​​​​​​​​​കൊ​​​​​​​​​​​ണ്ടി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന ഒ​​​​​​​​​​​രു പ്ര​​​​​​​​​​​വ​​​​​​​​​​​ണ​​​​​​​​​ത​​​​​​​​​യാ​​​​​​​​​​​ണു ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​രെ ഇ​​​​​​​​​​​ക​​​​​​​​​​​ഴ്ത്താ​​​​​​​​​​​നും അ​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ടെ പ്ര​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളെ ചെ​​​​​​​​​​​റു​​​​​​​​​​​താ​​​​​​​​​​​ക്കി കാ​​​​​​​​​​​ണി​​​​​​​​​​​ക്കാ​​​​​​​​​​​നു​​​​​​​​​മു​​​​​​​​​​​ള്ള സം​​​​​​​​​​​ഘ​​​​​​​​​​​ടി​​​​​​​​​​​ത പ​​​​​​​​​​​രി​​​​​​​​​​​ശ്ര​​​​​​​​​​​മം. ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ലെ ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​രെ​​​​​​​​​​​ല്ലാം യൂ​​​​​​​​​​​റോ​​​​​​​​​​​പ്യ​​​​​​​​​​​ൻ അ​​​​​​​​​​​ധി​​​​​​​​​​​നി​​​​​​​​​​​വേ​​​​​​​​​​​ശ കൂ​​​​​​​​​​​ട്ട​​​​​​​​​​​രോ​​​​​​​​​​​ടൊ​​​​​​​​​​​പ്പം എ​​​​​​​​​​​വി​​​​​​​​​​​ടെ​​​​​​​​​​​നി​​​​​​​​​​​ന്നോ കു​​​​​​​​​​​ടി​​​​​​​​​​​യേ​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​ണെ​​​​​​​​​​​ന്നും അ​​​​​​​​​​​വ​​​​​​​​​​​ർക്കൊ​​​​​​​​​​​ന്നും അ​​​​​​​​​​​ഞ്ഞൂ​​​​​​​​​​​റു വ​​​​​​​​​​​ർ​​​​​​​​​​​ഷ​​​​​​​​​​​ത്തി​​​​​​​​​​​ലേ​​​​​​​​​​​റെ പി​​​​​​​​​​​റ​​​​​​​​​​​കോ​​​​​​​​​​​ട്ടു​​​​​​​​​​​പോ​​​​​​​​​​​കു​​​​​​​​​​​ന്ന പാ​​​​​​​​​​​ര​​​​​​​​​​​ന്പ​​​​​​​​​​​ര്യ​​​​​​​​​​​മോ സം​​​​​​​​​​​സ്കാ​​​​​​​​​​​ര​​​​​​​​​​​മോ ച​​​​​​​​​​​രി​​​​​​​​​​​ത്ര​​​​​​​​​​​മോ ഇ​​​​​​​​​​​ല്ലെ​​​​​​​​​ന്നും ഉ​​​​​​​​​​​ള്ള​​​​​​​​​​​ത് വ​​​​​​​​​​​ട​​​​​​​​​​​ക്കെ ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ൽ പ്രത്യേകിച്ചും രൂ​​​​​​​​​​​ഢ​​​​​​​​​​​മൂ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​ക്കൊ​​​​​​​​​​​ണ്ടി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന ഒ​​​​​​​​​​​രു വി​​​​​​​​​​​ശ്വാ​​​​​​​​​​​സ​​​​​​​​​​​വും പ്ര​​​​​​​​​​​ചാ​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​വു​​​​​​​​​​​മാ​​​​​​​​​​​ണ്.

അ​​​​​​​​​​​തോ​​​​​​​​​​​ടൊ​​​​​​​​​​​പ്പം, ഈ​​​​​​​​​​​യി​​​​​​​​​​​ടെ​​​​​​​​​​​യാ​​​​​​​​​​​യി വ​​​​​​​​​​​ർ​​​​​​​​​​​ധി​​​​​​​​​​​ത വീ​​​​​​​​​​​ര്യ​​​​​​​​​​​ത്തോ​​​​​​​​​​​ടെ മു​​​​​​​​​​​ഴ​​​​​​​​​​​ങ്ങി​​​​​​​​​ക്കേ​​​​​​​​​​​ൾ​​​​​​​​​​​ക്കു​​​​​​​​​​​ന്ന ഒ​​​​​​​​​​​രു ദു​​​​​​​​​​​രാ​​​​​​​​​​​രോ​​​​​​​​​​​പ​​​​​​​​​​​ണ​​​​​​​​​​​മാ​​​​​​​​​​​ണ് ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​ർ സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ പ​​​​​​​​​​​ങ്കെ​​​​​​​​​​​ടു​​​​​​​​​​​ത്തി​​​​​​​​​​​ട്ടി​​​​​​​​​​​ല്ലെ​​​​​​​​​​​ന്ന​​​​​​​​​​​തും അ​​​​​​​​​​​വ​​​​​​​​​​​രൊ​​​​​​​​​​​ക്കെ ബ്രി​​​​​​​​​​​ട്ടീ​​​​​​​​​​​ഷു​​​​​​കാ​​​​​​രെ പി​​​​​​​​​​​ന്തു​​​​​​​​​​​ണ​​​​​​​​​​​ച്ച​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു എ​​​​​​​​​​​ന്ന​​​​​​​​​​​തും. ഈ ​​​​​​​​​​​സാ​​​​​​​​​​​ഹ​​​​​​​​​​​ച​​​​​​​​​​​ര്യ​​​​​​​​​​​ത്തി​​​​​​​​​​​ൽ സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ടെ സാ​​​​​​​​​​​ന്നി​​​​​​​​​​​ധ്യ​​​​​​​​​ത്തെ​​​​​​​​​​​ക്കു​​​​​​​​​​​റി​​​​​​​​​​​ച്ച് അ​​​​​​​​​​​ന്വേ​​​​​​​​​​​ഷി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത് ഉ​​​​​​​​​​​ചി​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നു ക​​​​​​​​​​​രു​​​​​​​​​​​തു​​​​​​​​​​​ന്നു.

ഇ​​​​​​​​​​​പ്പോ​​​​​​​​​​​ൾ ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​രെ കു​​​​​​​​​​​റ്റ​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ത്തു​​​​​​​​​​​ന്ന ഇ​​​​​​ക്കൂ​​​​​​ട്ട​​​​​​​​​​​ർ സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ നി​​​​​​​​​​​സം​​​​​​​​​ഗ​​​​​​​​​​​ത പു​​​​​​​​​​​ല​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​വ​​​​​​​​​​​രും അ​​​​​​തി​​​​​​നോ​​​​​​ടു മു​​​​​​​​​​​ഖം​​​​​​തി​​​​​​​​​​​രി​​​​​​​​​​​ച്ചു​​​​​​​​​​​നി​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​ണെ​​​​​​​​​​​ന്ന​​​​​​​​​​​ത് ഒ​​​​​​​​​​​രു വി​​​​​​​​​​​രോ​​​​​​​​​​​ധാ​​​​​​​​​​​ഭാ​​​​​​​​​​​സ​​​​​​​​​​​മാ​​​​​​​​​​​ണ്. ആ ​​​​​​​​​​​സം​​​​​​​​​​​ഘ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ സ​​​​​​​​​​​മു​​​​​​​​​​​ന്ന​​​​​​​​​​​ത​​​​​​​​​​​നാ​​​​​​​​​​​യ മു​​​​​​​​​​​തി​​​​​​​​​​​ർ​​​​​​​​​​​ന്ന നേ​​​​​​​​​​​താ​​​​​​​​​​​വ് സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​സേ​​​​​​​​​​​നാ​​​​​​​​​​​നി​​​​​​​​​​​ക​​​​​​​​​​​ളെ ബ്രി​​​​​​​​​​​ട്ടീ​​​​​​​​​​​ഷ് പോ​​​​​​​​​​​ലീ​​​​​​​​​​​സി​​​​​​​​​​​ന് ഒ​​​​​​​​​​​റ്റി​​​​​​​​​​​ക്കൊ​​​​​​​​​​​ടു​​​​​​​​​​​ത്ത​​​​​​​​​​​യാ​​​​​​​​​​​ളാ​​​​​​​​​​​ണെ​​​​​​​​​​​ന്ന ആ​​​​​​​​​​​ക്ഷേ​​​​​​​​​​​പ​​​​​​വു​​​​​​മു​​​​​​​​​​​ണ്ട്. ബ്രി​​​​​​​​​​​ട്ടീ​​​​​​​​​​​ഷ് സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​രി​​​​​​​​​​​നോ​​​​​​​​​​​ട് ഒ​​​​​​​​​​​ട്ടി​​​​​​​​​​​നി​​​​​​​​​​​ന്നു വ​​​​​​​​​​​ലി​​​​​​​​​​​യ സാ​​​​​​​​​​​ന്പ​​​​​​​​​​​ത്തി​​​​​​​​​​​ക നേ​​​​​​​​​​​ട്ട​​​​​​​​​​​ങ്ങ​​​​​​​​​​​ൾ കൈ​​​​​​​​​​​ക്ക​​​​​​​​​​​ലാ​​​​​​​​​​​ക്കി​​​​​​​​​​​യ വ​​​​​​​​​​​ൻ ഭൂ​​​​​​​​​​​വു​​​​​​​​​​​ട​​​​​​​​​​​മ​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ​​​​​​​​​​​യും വ്യ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​യി​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ​​​​​​​​​​​യും സം​​​​​​​​​​​ഘ​​​​​​​​​​​മാ​​​​​​​​​​​ണ് ഈ ​​​​​​​​​​​ആ​​​​​​​​​​​രോ​​​​​​​​​​​പ​​​​​​​​​​​ണ വ്യ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ലെ മു​​​​​​​​​​​ൻ​​​​​​​​​​​നി​​​​​​​​​​​ര​​​​​​​​​​​ക്കാ​​​​​​​​​​​ർ എ​​​​​​​​​​​ന്നു കാ​​​​​​​​​​​ണാം.

അ​​​​​​​​​​​വ​​​​​​​​​​​ർ സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ പ​​​​​​​​​​​ങ്കെ​​​​​​​​​​​ടു​​​​​​​​​​​ത്തി​​​​​​​​​​​രു​​​​​​​​​​​ന്നി​​​​​​​​​​​ല്ല എ​​​​​​​​​​​ന്നു മാ​​​​​​​​​​​ത്ര​​​​​​​​​​​മ​​​​​​​​​​​ല്ല, രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ വ​​​​​​​​​​​ള​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യ്ക്കും വി​​​​​​​​​​​ക​​​​​​​​​​​സ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​നും എ​​​​​​​​​​​ന്നും എ​​​​​​​​​​​തി​​​​​​​​​​​രാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​ണ്. ഗോ​​​​​​​​​​​ൾ​​​​​​​​​​​വാ​​​​​​​​​​​ൾക്ക​​​​​​​​​​​റു​​​​​​​​​​​ടെ ഉ​​​​​​​​​ദ്ബോ​​​​​​​​​ധ​​​​​​​​​നം അ​​​​​​​​​​​നു​​​​​​​​​​​ശാ​​​​​​​​​​​സി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​തു​​​​​​​​​​​പോ​​​​​​​​​​​ലെ മു​​​​​​​​​​​സ്‌ലിംക​​​​​​​​​​​ളെ​​​​​​​​​​​യും ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​രെ​​​​​​​​​​​യും ക​​​​​​​​​​​മ്യൂ​​​​​​​​​​​ണി​​​​​​​​​​​സ്റ്റു​​​​​​​​​​​കാ​​​​​​​​​​​രെ​​​​​​​​​​​യും രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ശ​​​​​​​​​​​ത്രു​​​​​​​​​​​ക്ക​​​​​​​​​​​ളാ​​​​​​​​​​​യി ക​​​​​​​​​​​ണ്ട​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​ണ്. ദ​​​​​​​​​​​ളി​​​​​​​​​​​ത​​​​​​​​​​​രു​​​​​​​​​​​ടെ​​​​​​​​​​​യും ആ​​​​​​​​​​​ദി​​​​​​​​​​​വാ​​​​​​​​​​​സി​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ​​​​​​​​​​​യും ഉ​​​​​​​​​​​ന്ന​​​​​​​​​​​മ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​നു വി​​​​​​​​​​​ല​​​​​​​​​​​ങ്ങു​​​​​​​​​​​ത​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​യി നി​​​​​​​​​​​ൽ​​​​​​​​​​​ക്കു​​​​​​​​​​​ക മാ​​​​​​​​​​​ത്ര​​​​​​​​​​​മ​​​​​​​​​​​ല്ല, അ​​​​​​​​​​​വ​​​​​​​​​​​രെ ആ​​​​​​​​​​​വോ​​​​​​​​​​​ളം പീ​​​​​​​​​​​ഡി​​​​​​​​​​​പ്പി​​​​​​​​​​​ച്ച​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​മാ​​​​​​​​​​​ണ​​​​​​​​​​​വ​​​​​​​​​​​ർ.

അഭിമാനിക്കാവുന്ന പങ്ക്

സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ കാ​​​​​​​​​​​ല​​​​​​​​​​​ഘ​​​​​​​​​​​ട്ട​​​​​​​​​​​ത്തി​​​​​​​​​​​ൽ 1931-ലെ​​​​​​​​​​​യും 1941ലെ​​​​​​​​​​​യും സെ​​​​​​​​​​​ൻ​​​​​​​​​​​സ​​​​​​​​​​​സു​​​​​​​​​​​ക​​​​​​​​​​​ൾ പ്ര​​​​​​​​​​​കാ​​​​​​​​​​​രം ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ൽ വെ​​​​​​​​​​​റും ര​​​​​​​​​​​ണ്ടു ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​നം മാ​​​​​​​​​​​ത്രം (വ​​​​​​​​​​​ട​​​​​​​​​​​ക്കെ ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​ൻ സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ൽ ഒ​​​​​​​​​​​രു ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​മോ അ​​​​​​​​​​​ര​​ ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​ന​​​​​​​​​​​മോ മാ​​​​​​​​​​​ത്രം) ജ​​​​​​​​​​​ന​​​​​​​​​​​സം​​​​​​​​​​​ഖ്യ​​​​​​​​​​​യു​​​​​​​​​​​ള്ള ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്കു സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ പ്ര​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ൽ ത​​​​​​​​​​​ങ്ങ​​​​​​​​​​​ൾ വ​​​​​​​​​​​ഹി​​​​​​​​​​​ച്ച പ​​​​​​​​​​​ങ്കി​​​​​​​​​​​നെ​​​​​​​​​​​ക്കു​​​​​​​​​​​റി​​​​​​​​​​​ച്ച് തീ​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യാ​​​​​​​​​​​യും അ​​​​​​​​​​​ഭി​​​​​​​​​​​മാ​​​​​​​​​​​നി​​​​​​​​​​​ക്കാം. കാ​​​​​​​​​​​ര​​​​​​​​​​​ണം ആ​​​​​​​​​​​നു​​​​​​​​​​​പാ​​​​​​​​​​​തി​​​​​​​​​​​ക​​​​​​​​​​​മാ​​​​​​​​​​​യി ത​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ടെ ജ​​​​​​​​​​​ന​​​​​​​​​​​സം​​​​​​​​​​​ഖ്യ​​​​​​​​​​​യെ​​​​​​​​​​​ക്കാ​​​​​​​​​​​ൾ എ​​​​​​​​​​​ത്ര​​​​​​​​​​​യോ മ​​​​​​​​​​​ട​​​​​​​​​​​ങ്ങ് വ​​​​​​​​​​​ലി​​​​​​​​​​​യ പ​​​​​​​​​​​ങ്കാ​​​​​​​​​​​ണ് എ​​​​​​​​​​​ണ്ണ​​​​​​​​​​​ത്തി​​​​​​​​​​​ലും വ​​​​​​​​​​​ണ്ണ​​​​​​​​​​​ത്തി​​​​​​​​​​​ലും അ​​​​​​​​​​​വ​​​​​​​​​​​ർ സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​ൽ കാ​​​​​​​​​​​ഴ്ച​​​​​​​​​​​വ​​​​​​​​​ച്ച​​​​​​​​​​​ത്.

ഒ​​​​​​​​​​​രൊ​​​​​​​​​​​റ്റ ഉ​​​​​​​​​​​ദാ​​​​​​​​​​​ഹ​​​​​​​​​​​ര​​​​​​​​​​​ണം നോ​​​​​​​​​​​ക്കു​​​​​​​​​​​ക; 1887-ൽ ​​​​​​​​​​​മ​​​​​​​​​​​ദ്രാ​​​​​​​​​​​സി​​​​​​​​​​​ൽ ന​​​​​​​​​​​ട​​​​​​​​​​​ന്ന മൂ​​​​​​​​​​​ന്നാം കോ​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​സ് വാ​​​​​​​​​​​ർ​​​​​​​​​​​ഷി​​​​​​​​​​​ക സ​​​​​​​​​​​മ്മേ​​​​​​​​​​​ള​​​​​​​​​​​ന​​​​​​​​​​​ത്തി​​​​​​​​​​​ൽ പ​​​​​​​​​​​ങ്കെ​​​​​​​​​​​ടു​​​​​​​​​​​ത്ത 607 പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ 35 പേ​​​​​​​​​​​ർ ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. ജ​​​​​​​​​​​ന​​​​​​​​​​​സം​​​​​​​​​​​ഖ്യ​​​​​​​​​​​യി​​​​​​​​​​​ൽ അ​​​​​​​​​​​വ​​​​​​​​​​​രു​​​​​​​​​​​ടെ എ​​​​​​​​​​​ണ്ണ​​​​​​​​​​​ത്തേ​​​​​​​​​​​ക്കാ​​​​​​​​​​​ൾ എ​​​​​​​​​​​ത്ര​​​​​​​​​​​യോ കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ ശ​​​​​​​​​​​ത​​​​​​​​​​​മാ​​​​​​​​​​​നം. തു​​​​​​​​​​​ട​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​ള്ള നാ​​​​​​​​​​​ല് കോ​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​സ് സ​​​​​​​​​​​മ്മേ​​​​​​​​​​​ള​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലും നാ​​​​​​​​​ട്ടു​​​​​​​​​​​ക്രി​​​​​​​​​​​സ്ത്യാ​​​​​​​​​​​നി​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ അ​​​​​​​​​​​ഭി​​​​​​​​​​​മാ​​​​​​​​​​​നാ​​​​​​​​​​​ർ​​​​​​​​​​​ഹ​​​​​​​​​​​മാ​​​​​​​​​​​യ പ്രാ​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധ്യ​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു.

1889-ലെ ​​​​​​​​​​​കോ​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​സ് സെ​​​​​​​​​​​ഷ​​​​​​​​​​​നി​​​​​​​​​​​ൽ പ​​​​​​​​​​​ങ്കെ​​​​​​​​​​​ടു​​​​​​​​​​​ത്ത പ​​​​​​​​​​​ത്തു വ​​​​​​​​​​​നി​​​​​​​​​​​താ പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ മൂ​​​​​​​​​​​ന്നു​​​​​​​​​​​പേ​​​​​​​​​​​ർ ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ​​​​​​​​​​​രാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു-​​​​​​പ​​​​​​​​​​​ണ്ഡി​​​​​​​​​​​ത ര​​​​​​​​​​​മാ​​​​​​​​​​​ഭാ​​​​​​​​​​​യ് സ​​​​​​​​​​​ര​​​​​​​​​​​സ്വ​​​​​​​​​​​തി (1858-1922), ശ്രീ​​​​​​​​​​​മ​​​​​​​​​​​തി ത്ര​​​​​​​​​​​യം​​​​​​​​​​​ന്പ​​​​​​​​​​​ക്, ശ്രീ​​​​​​​​​​​മ​​​​​​​​​​​തി നി​​​​​​​​​​​കാം​​​​​​​​​​​ബെ എ​​​​​​ന്നി​​​​​​വ​​​​​​ർ.

ദേശാഭിമാനം പകരാൻ മിഷനറിമാരും

ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​യി​​​​​​​​​​​​​ൽ ഈ​​​​​​​​​​​​​സ്റ്റ് ഇ​​​​​​​​​​​​​ന്ത്യാ ക​​​​​​​​​​​​​ന്പ​​​​​​​​​​​​​നി​​​​​​​​​​​​​യു​​​​​​​​​​​​​ടെ​​​​​​​​​​​​​യും ബ്രി​​​​​​​​​​​​​ട്ടീ​​​​​​​​​​​​​ഷ് ഗ​​​​​​​​​​​​​വ​​​​​​​​​​​​​ണ്‍മെ​​​​​​​​​​​​​ന്‍റി​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​യും പ​​​​​​​​​​​​​ല പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളും ക്രി​​​​​​​​​​​​​സ്തീ​​​​​​​​​​​​​യ മൂ​​​​​​​​​​​​​ല്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കെ​​​​​​​​​​​​​തി​​​​​​​​​​​​​രാ​​​​​​​​​​​​​ണെ​​​​​​​​​​​​​ന്ന​​​​​​​​​​​​​തി​​​​​​​​​​​​​ന്‍റെ പേ​​​​​​​​​​​​​രി​​​​​​​​​​​​​ൽ അ​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ക്കെ​​​​​​​​​​​​​തി​​​​​​​​​​​​​രേ ശ​​​​​​​​​​​​​ബ്ദ​​​​​​​​​​​​​മു​​​​​​​​​​​​​യ​​​​​​​​​​​​​ർ​​​​​​​​​​​​​ത്തി​​​​​​​​​​​​​യ ധാ​​​​​​​​​​​​​രാ​​​​​​​​​​​​​ളം ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ നേ​​​​​​​​​​​​​താ​​​​​​​​​​​​​ക്ക​​​​​​​​​​​​​ൾ ഇം​​​​​​​​​​​​​ഗ്ല​​​​​​​​​​​​​ണ്ടി​​​​​​​​​​​​​ലു​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു. ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​യി​​​​​​​​​​​​​ൽത​​​​​​​​​​​​​ന്നെ പ​​​​​​​​​​​​​ല ഇം​​​​​​​​​​​​​ഗ്ലീ​​​​​​​​​​​​​ഷ് മി​​​​​​​​​​​​​ഷ​​​​​​​​​​​​​ന​​​​​​​​​​​​​റി​​​​​​​​​​​​​മാ​​​​​​​​​​​​​രും യൂ​​​​​​​​​​​​​റോ​​​​​​​​​​​​​പ്യ​​​​​​​​​​​​​ൻ മി​​​​​​​​​​​​​ഷ​​​​​​​​​​​​​ന​​​​​​​​​​​​​റി​​​​​​​​​​​​​മാ​​​​​​​​​​​​​രും ഭാ​​​​​​​​​​​​​ര​​​​​​​​​​​​​തീ​​​​​​​​​​​​​യ​​​​​​​​​​​​​ർ​​​​​​​​​​​​​ക്ക് ദേ​​​​​​​​​​​​​ശ​​​​​​​​​​​​​ബോ​​​​​​​​​​​​​ധ​​​​​​​​​​​​​വും ദേ​​​​​​​​​​​​​ശാ​​​​​​​​​​​​​ഭി​​​​​​​​​​​​​മാ​​​​​​​​​​​​​ന​​​​​​​​​​​​​വും ഉ​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​ക്കാ​​​​​​​​​​​​​നു​​​​​​​​​​​​​ള്ള പ​​​​​​​​​​​​​രി​​​​​​​​​​​​​ശ്ര​​​​​​​​​​​​​മ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ വ്യാ​​​​​​​​​​​​​പൃ​​​​​​​​​​​​​ത​​​​​​​​​​​​​രാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു.

ഗാ​​​​​​​​​​​​​ന്ധി​​​​​​​​​​​​​ജി​​​​​​​​​​​​​യു​​​​​​​​​​​​​ടെ ഉ​​​​​​​​​​​​​റ്റ സു​​​​​​​​​​​​​ഹൃ​​​​​​​​​​​​​ത്തും ഉ​​​​​​​​​​​​​പ​​​​​​​​​​​​​ദേ​​​​​​​​​​​​​ശ​​​​​​​​​​​​​ക​​​​​​​​​​​​​നു​​​​​​​​​​​​​മാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന റ​​​​​​​​​​​​​വ. സി.​​​​​​​​​​​​​എ​​​​​​​​​​​​​ഫ്. ആ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ്രൂ​​​​​​​​​​​​​സ് തു​​​​​​​​​​​​​ട​​​​​​​​​​​​​ങ്ങി​​​​​​​​​​​​​യ​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ ദേ​​​​​​​​​​​​​ശീ​​​​​​​​​​​​​യ പ്ര​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളോ​​​​​​​​​​​​​ടു​​​​​​​​ള്ള ആ​​​​​​​​​​​​​ഭി​​​​​​​​​​​​​മു​​​​​​​​​​​​​ഖ്യം ബ്രി​​​​​​​​​​​​​ട്ടീ​​​​​​​​​​​​​ഷ് ഭ​​​​​​​​​​​​​ര​​​​​​​​​​​​​ണാ​​​​​​​​​​​​​ധി​​​​​​​​​​​​​കാ​​​​​​​​​​​​​രി​​​​​​​​​​​​​ക​​​​​​​​​​​​​ൾ​​​​​​​​​​​​​ക്ക് നി​​​​​​​​​​​​​ര​​​​​​​​​​​​​ന്ത​​​​​​​​​​​​​രം ത​​​​​​​​​​​​​ല​​​​​​​​​​​​​വേ​​​​​​​​​​​​​ദ​​​​​​​​​​​​​ന​​​​​​​​​​​​​യു​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​ക്കി​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു. അ​​​​​​​​​​​​​ത്ത​​​​​​​​​​​​​രം പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ ഏ​​​​​​​​​​​​​ർ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ടി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന മി​​​​​​​​​​​​​ഷ​​​​​​​​​​​​​ന​​​​​​​​​​​​​റി​​​​​​​​​​​​​മാ​​​​​​​​​​​​​രോ​​​​​​​​​​​​​ടു​​​​​​​​​​​​​ള്ള വി​​​​​​​​​​​​​ദ്വേ​​​​​​​​​​​​​ഷ​​​​​​​​​​​​​വും അ​​​​​​​​​​​​​മ​​​​​​​​​​​​​ർ​​​​​​​​​​​​​ഷ​​​​​​​​​​​​​വും അ​​​​​​​​​​​​​വ​​​​​​​​​​​​​ർ മൂ​​​​​​​​​​​​​ടി​​​​​​​​​​​​​വ​​​​​​​​​​​​​ച്ച​​​​​​​​​​​​​തു​​​​​​​​​​​​​മി​​​​​​​​​​​​​ല്ല. അ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​നെ സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ സ​​​​​​​​​​​​​മ​​​​​​​​​​​​​ര പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളെ പി​​​​​​​​​​​​​ന്തു​​​​​​​​​​​​​ണ​​​​​​​​​​​​​ച്ച മ​​​​​​​​​​​​​റ്റു ചി​​​​​​​​​​​​​ല​​​​​​​​​​​​​രാ​​​​​​​​​​​​​ണ് സ്റ്റാ​​​​​​​​​​​​​ൻ​​​​​​​​​​​​​ലി ജോ​​​​​​​​​​​​​ണ്‍സ്, ജെ.​​​​​​​​​​​​​സി.​​ വി​​​​​​​​​​​​​ൻ​​​​​​​​​​​​​സ്ലോ, വ​​​​​​​​​​​​​രി​​​​​​​​​​​​​യ​​​​​​​​​​​​​ർ എ​​​​​​​​​​​​​ൽ​​​​​​​​​​​​​വി​​​​​​​​​​​​​ൻ, റാ​​​​​​​​​​​​​ൾ​​​​​​​​​​​​​ഫ് റി​​​​​​​​​​​​​ച്ചാ​​​​​​​​​​​​​ർ​​​​​​​​​​​​​ഡ് കീ​​​​​​​​​​​​​ത്ത്, എ​​​​​​​​​​​​​ണ​​​​​​​​​​​​​സ്റ്റ് ഫോ​​​​​​​​​​​​​റ​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​ർ - പാ​​​​​​​​​​​​​റ്റ​​​​​​​​​​​​​ണ്‍ തു​​​​​​​​​​​​​ട​​​​​​​​​​​​​ങ്ങി​​​​​​​​​​​​​യ​​​​​​​​​​​​​വ​​​​​​​​​​​​​ർ. ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ മൂ​​​​​​​​​​​​​ല്യ​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ൾ​​​​​​​​​​​​​ക്കു നി​​​​​​​​​​​​​ര​​​​​​​​​​​​​ക്കാ​​​​​​​​​​​​​ത്ത ബ്രി​​​​​​​​​​​​​ട്ടീ​​​​​​​​​​​​​ഷ് ചൂ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ​​​​​​​​​​​​​ത്തെ​​​​​​​​​​​​​യും പീ​​​​​​​​​​​​​ഡ​​​​​​​​​​​​​ന​​​​​​​​​​​​​ത്തെ​​​​​​​​​​​​​യും അ​​​​​​​​​​​​​വ​​​​​​​​​​​​​രൊ​​​​​​​​​​​​​ക്കെ ന​​​​​​​​​​​​​ഖ​​​​​​​​​​​​​ശി​​​​​​​​​​​​​ഖാ​​​​​​​​​​​​​ന്തം എ​​​​​​​​​​​​​തി​​​​​​​​​​​​​ർ​​​​​​​​​​​​​ത്തു​​​​​​​​​​​​​വ​​​​​​​​​​​​​ന്നു.

ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​യു​​​​​​​​​​​​​ടെ സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​​സ​​​​​​​​​​​​​മ​​​​​​​​​​​​​ര​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ ആ​​​​​​​​​​​​​ദ്യം മു​​​​​​​​​​​​​ത​​​​​​​​​​​​​ൽ ത​​​​​​​​​​​​​ന്നെ സ​​​​​​​​​​​​​ജീ​​​​​​​​​​​​​വ​​​​​​​​​​​​​മാ​​​​​​​​​​​​​യി പ​​​​​​​​​​​​​ങ്കെ​​​​​​​​​​​​​ടു​​​​​​​​​​​​​ത്ത നാ​​​​​​​​​​​​​ട്ടു​​​​​​​​​​​​​ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ വ​​​​​​​​​​​​​ലി​​​​​​​​​​​​​യൊ​​​​​​​​​​​​​രു നി​​​​​​​​​​​​​ര ത​​​​​​​​​​​​​ന്നെ​​​​​​​​​​​​​യു​​​​​​​​​​​​​ണ്ട്. വി​​​​​​​​​​​​​സ്താ​​​​​​​​​​​​​ര​​​​​​​​​​​​​ഭ​​​​​​​​​​​​​യ​​​​​​​​​​​​​ത്താ​​​​​​​​​​​​​ൽ അ​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ വി​​​​​​​​​​​​​ശ​​​​​​​​​​​​​ദ​​​​​​​​​​​​​വി​​​​​​​​​​​​​വ​​​​​​​​​​​​​ര​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളും പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളും വി​​​​​​​​​​​​​വ​​​​​​​​​​​​​രി​​​​​​​​​​​​​ക്കാ​​​​​​​​​​​​​ൻ തു​​​​​​​​​​​​​നി​​​​​​​​​​​​​യു​​​​​​​​​​​​​ന്നി​​​​​​​​​​​​​ല്ല. സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​​സ​​​​​​​​​​​​​മ​​​​​​​​​​​​​ര ച​​​​​​​​​​​​​രി​​​​​​​​​​​​​ത്ര​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ സു​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ണ​​​​​​​​​​​​​ലി​​​​​​​​​​​​​പി​​​​​​​​​​​​​ക​​​​​​​​​​​​​ളി​​​​​​​​​​​​​ൽ എ​​​​​​​​​​​​​ഴു​​​​​​​​​​​​​ത​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടേ​​​​​​​​​​​​​ണ്ട ഏ​​​​​​​​​​​​​താ​​​​​​​​​​​​​നും പേ​​​​​​​​​​​​​രു​​​​​​​​​​​​​ക​​​​​​​​​​​​​ൾ മാ​​​​​​​​​​​​​ത്രം കു​​​​​​​​​​​​​റി​​​​​​​​​​​​​ക്കു​​​​​​​​​​​​​ന്നു. ഡോ. ​​​​​​​​​​​​​ജെ.​​​​​​​​​​​​​സി.​​ കു​​​​​​​​​​​​​മ​​​​​​​​​​​​​ര​​​​​​​​​​​​​പ്പ, പോ​​​​​​​​​​​​​ൾ രാ​​​​​​​​​​​​​മ​​​​​​​​​​​​​സാ​​​​​​​​​​​​​മി, ചെ​​​​​​​​​​​​​ങ്ക​​​​​​​​​​​​​ൽ ച​​​​​​​​​​​​​ക്ക​​​​​​​​​​​​​രൈ, നി​​​​​​​​​​​​​രാ​​​​​​​​​​​​​ദ് ബി​​​​​​​​​​​​​സ്വാ​​​​​​​​​​​​​സ്, ബ്ര​​​​​​​​​​​​​ഹ്മ​​​​​​​​​​​​​ബ​​​​​​​​​​​​​ന്ധ​​​​​​​​​​​​​ബ് ഉ​​​​​​​​​​​​​പാ​​​​​​​​​​​​​ധ്യാ​​​​​​​​​​​യ, ജോ​​​​​​​​​​​​​വാ​​​​​​​​​​​​​ക്കിം ആ​​​​​​​​​​​​​ൽ​​​​​​​​​​​​​വ,​​​​​ വ​​​​​​​​​​​​​യ​​​​​​​​​​​​​ല​​​​​​​​​​​​​റ്റ് ആ​​​​​​​​​​​​​ൽ​​​​​​​​​​​​​വ, ജെ​​​​​​​​​​​​​റോം സ​​​​​​​​​​​​​ൽ​​​​​​​​​​​​​ദാ​​​​​​​​​​​​​ന, മോ​​​​​​​​​​​​​റി​​​​​​​​​​​​​സ് ശ്രേ​​​​​​​​​​​​​ഷ്ഠ, ഫെ​​​​​​​​​​​​​ലി​​​​​​​​​​​​​ക്സ് ആ​​​​​​​​​​​​​ൽ​​​​​​​​ബു​​​​​​​​​​​​​ക്ക​​​​​​​​​​​​​ർ​​​​​​​​​​​​​ക്ക്, ഫെ​​​​​​​​​​​​​ലി​​​​​​​​​​​​​ക്സ് പൈ, ​​​​​​​​​​​​​ജോ​​​​​​​​​​​​​ണ്‍ ഫ്രാ​​​​​​​​​​​​​ൻ​​​​​​​​​​​​​സീ​​​​​​​​​​​​​സ് പി​​​​​​​​​​​​​ന്‍റോ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ.

1930 ക​​​​​​​​​​​​​ളി​​​​​​​​​​​​​ൽ മൂ​​​​​​​​​​​​​ന്നു ക​​​​​​​​​​​​​ർ​​​​​​​​​​​ണാ​​​​​​​​​​​​​ട​​​​​​​​​​​​​ക ദ​​​​​​​​​​​​​ന്പ​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ൾ സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​​സ​​​​​​​​​​​​​മ​​​​​​​​​​​​​ര പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ പ്ര​​​​​​​​​​​​​വേ​​​​​​​​​​​​​ശി​​​​​​​​​​​​​​​​​​ച്ചു. തോ​​​​​​​​​​​​​മ​​​​​​​​​​​​​സ് ആ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ് ഹെ​​​​​​​​​​​​​ല​​​​​​​​​​​​​ൻ അ​​​​​​​​​​​​​ൽ​​​​​​​​വാ​​​​​​​​​​​​​ര​​​​​​​​​​​​​സ്, സി​​​​​​​​​​​​​പ്രി​​​​​​​​​​​​​യ​​​​​​​​​​​​​ൻ ആ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ് ആ​​​​​​​​​​​​​ലീ​​​​​​​​​​​​​സ് അ​​​​​​​​​​​​​ൽ​​​​​​​​​​​​​വാ​​​​​​​​​​​​​ര​​​​​​​​​​​​​സ്, ജോ​​​​​​​​​​​​​വാ​​​​​​​​​​​​​ക്കിം ആ​​​​​​​​​​​​​ൻ​​​​​​​​​​​​​ഡ് വ​​​​​​​​​​​​​യ​​​​​​​​​​​​​ല​​​​​​​​​​​​​റ്റ് ആ​​​​​​​​​​​​​ൽ​​​​​​​​​​​​​വ.

പൂർണസ്വാതന്ത്ര്യത്തിനു പ്രമേയം

1930-ൽ ​​​​​​​​​​​​​ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​ൻ ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​തി​​​​​​​​​​​​​നി​​​​​​​​​​​​​ധി​​​​​​​​​​​​​ക​​​​​​​​​​​​​ൾ ബോം​​​​​​​​​​​​​ബെ​​​​​​​​​​​​​യി​​​​​​​​​​​​​ൽ സ​​​​​​​​​​​​​മ്മേ​​​​​​​​​​​​​ളി​​​​​​​​​​​​​ച്ച് ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​ക്കു പൂ​​​​​​​​​​​​​ർ​​​​​​​​​​​​​ണ​​​​​​​​​​​​​സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യം അ​​​​​​​​​​​​​നു​​​​​​​​​​​​​വ​​​​​​​​​​​​​ദി​​​​​​​​​​​​​ക്ക​​​​​​​​​​​​​ണ​​​​​​​​​​​​​മെ​​​​​​​​​​​​​ന്ന ഒ​​​​​​​​​​​​​രു പ്ര​​​​​​​​​​​​​മേ​​​​​​​​​​​​​യം പാ​​​​​​​​​​​​​സാ​​​​​​​​​​​​​ക്കി. 1931-ൽ ​​​​​​​​​​​​​ഗാ​​​​​​​​​​​​​ന്ധി​​​​​​​​​​​​​ജി വ​​​​​​​​​​​​​ട്ട​​​​​​​​​​​​​മേ​​​​​​​​​​​​​ശ സ​​​​​​​​​​​​​മ്മേ​​​​​​​​​​​ള​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ന് ഇം​​​​​​​​​​​​​ഗ്ല​​​​​​​​​​​​​ണ്ടി​​​​​​​​​​​​​ലേ​​​​​​​​​​​​​ക്ക് പു​​​​​​​​​​​​​റ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ട​​​​​​​​​​​​​പ്പോ​​​​​​​​​​​​​ൾ ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​ൻ ക്രി​​​​​​​​​​​​​സ്ത്യാ​​​​​​​​​​​​​നി​​​​​​​​​​​​​ക​​​​​​​​​​​​​ൾ വീ​​​​​​​​​​​​​ണ്ടും സ​​​​​​​​​​​​​മ്മേ​​​​​​​​​​​​​ളി​​​​​​​​​​​​​ച്ച് പൂ​​​​​​​​​​​​​ർ​​​​​​​​​​​​​ണ​​​​​​​​​​​​​സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യം ആ​​​​​​​​​​​​​വ​​​​​​​​​​​​​ശ്യ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്ന പ്ര​​​​​​​​​​​​​മേ​​​​​​​​​​​​​യം ഇം​​​​​​​​​​​​​ഗ്ല​​​​​​​​​​​​​ണ്ടി​​​​​​​​​​​​​ലേ​​​​​​​​​​​​​ക്ക​​​​​​​​​​​​​യ​​​​​​​​​​​​​ച്ചു കൊ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തു. 1944 ൽ ​​​​​​​​സ​​​​​​​​​​​​​ഭ​​​​​​​​​​​​​ക​​​​​​​​​​​​​ളു​​​​​​​​​​​​​ടെ ദേ​​​​​​​​​​​​​ശീ​​​​​​​​​​​​​യ​​​​​​​​​​​​​സ​​​​​​​​​​​​​മി​​​​​​​​​​​​​തി​​​​​​​​​​​​​യു​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​സ്താ​​​​​​​​​​​​​വ​​​​​​​​​​​​​ന​​​​​​​​​​​​​യി​​​​​​​​​​​​​ൽ ’ഇ​​​​​​​​​​​​​പ്പോ​​​​​​​​​​​​​ൾ ഇ​​​​​​​​​​​​​ന്ത്യാ ഗ​​​​​​​​​​​​​വ​​​​​​​​​​​​​ണ്‍മെ​​​​​​​​​​​​​ന്‍റും ഭ​​​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്ന​​​​​​​​​​​​​വ​​​​​​​​​​​​​രും ത​​​​​​​​​​​​​മ്മി​​​​​​​​​​​​​ലു​​​​​​​​​​​​​ള്ള ബ​​​​​​​​​​​​​ന്ധം ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ മ​​​​​​​​​​​​​നഃ​​​​​​​​​​​​​സാ​​​​​​​​​​​​​ക്ഷി പ്ര​​​​​​​​​​​​​കാ​​​​​​​​​​​​​രം തി​​​​​​​​​​​​​ക​​​​​​​​​​​​​ച്ചും അ​​​​​​​​​​​​​തൃ​​​​​​​​​​​​​പ്തി​​​​​​​​​​​​​ക​​​​​​​​​​​​​ര​​​​​​​​​​​​​മാ​​​​​​​​​​​​​ണ്’ എ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ് പ​​​​​​​​​​​​​റ​​​​​​​​​​​​​ഞ്ഞ​​​​​​​​​​​​​ത്. ’സാ​​​​​​​​​​​​​മ്രാ​​​​​​​​​​​​​ജ്യ​​​​​​​​​​​​​ത്വ​​​​​​​​​​​​​ത്തെ ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ മ​​​​​​​​​​​​​നഃ​​​​​​​​സാ​​​​​​​​​​​​​ക്ഷി ’ക​​​​​​​​​​​​​ണ്ടം’ ചെ​​​​​​​​​​​​​യ്യു​​​​​​​​​​​​​ന്നു എ​​​​​​​​​​​​​ന്നു പ്ര​​​​​​​​​​​​​സ്താ​​​​​​​​​​​​​വ​​​​​​​​​​​​​ന തു​​​​​​​​​​​​​ട​​​​​​​​​​​​​ർ​​​​​​​​​​​​​ന്നു പ​​​​​​​​​​​​​റ​​​​​​​​​​​​​യു​​​​​​​​​​​​​ന്നു. ഈ ​​​​​​​​​​​​​അ​​​​​​​​​​​​​വ​​​​​​​​​​​​​സ്ഥ​​​​​​​​​​​​​യ്ക്ക് ഉ​​​​​​​​​​​​​ട​​​​​​​​​​​​​ൻ അ​​​​​​​​​​​​​റു​​​​​​​​​​​​​തി വ​​​​​​​​​​​​​രു​​​​​​​​​​​​​ത്ത​​​​​​​​​​​​​ണ​​​​​​​​​​​​​മെ​​​​​​​​​​​​​ന്നും ആ​​​​​​​​​​​​​വ​​​​​​​​​​​​​ശ്യ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു​​​​​​​​​​​​​ണ്ട്.

1905ലെ ​​​​​​​​​​​​​സ്വ​​​​​​​​​​​​​രാ​​​​​​​​​​​​​ജ് പ്ര​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ലും 1920-ലെ ​​​​​​​​​​​​​നി​​​​​​​​സ​​​​​​​​​​​​​ഹ​​​​​​​​​​​​​ക​​​​​​​​​​​​​ര​​​​​​​​​​​​​ണ പ്ര​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ലും 1930ലെ ​​​​​​​​​​​​​സി​​​​​​​​​​​​​വി​​​​​​​​​​​​​ൽ നി​​​​​​​​യ​​​​​​​​മ​​​​​​​​ലം​​​​​​​​ഘ​​​​​​​​ന പ്ര​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​ലു​​​​​​​​​​​​​മു​​​​​​​​​​​​​ള്ള സ​​​​​​​​​​​​​ജീ​​​​​​​​​​​​​വ​​​​​​​​​​​​​മാ​​​​​​​​​​​​​യ ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ പ​​​​​​​​​​​​​ങ്കി​​​​​​​​​​​​​നു രേ​​​​​​​​​​​​​ഖാ​​​​​​​​​​​​​മൂ​​​​​​​​​​​​​ല​​​​​​​​​​​​​മാ​​​​​​​​​​​​​യ ധാ​​​​​​​​​​​​​രാ​​​​​​​​​​​​​ളം തെ​​​​​​​​​​​​​ളി​​​​​​​​​​​​​വു​​​​​​​​​​​​​ക​​​​​​​​​​​​​ൾ ല​​​​​​​​​​​​​ഭ്യ​​​​​​​​​​​​​മാ​​​​​​​​​​​​​ണ്.

1885-ൽ ​​​​​​​​​​​​​ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ​​​​​​​​​​​​​നാ​​​​​​​​​​​​​യ അ​​​​​​​​​​​​​ല​​​​​​​​​​​​​ൻ ഒ​​​​​​​​​​​​​ക്ടേ​​​​​​​​​​​​​വി​​​​​​​​​​​​​യ​​​​​​​​​​​​​ൻ ഹ്യൂം ​​​​​​​​​​​​​ആ​​​​​​​​​​​​​ണ് ഇ​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​ൻ നാ​​​​​​​​​​​​​ഷ​​​​​​​​​​​​​ണ​​​​​​​​​​​​​ൽ കോ​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​സി​​​​​​​​​​​​​നു അ​​​​​​​​​​​​​നൗ​​​​​​​​​​​​​പ​​​​​​​​​​​​​ചാ​​​​​​​​​​​​​രി​​​​​​​​​​​​​കമാ​​​​​​​​​​​​​യി തു​​​​​​​​​​​​​ട​​​​​​​​​​​​​ക്കം കു​​​​​​​​​​​​​റി​​​​​​​​​​​​​ച്ച​​​​​​​​​​​​​ത്. ആ​​​​​​​​​​​​​ദ്യ​​​​​​​​​​​​​ത്തെ കോ​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​സ് അ​​​​​​​​​​​​​ധ്യ​​​​​​​​​​​​​ക്ഷ​​​​​​​​​​​​​ൻ ഒ​​​​​​​​​​​​​രു ബം​​​​​​​​​​​​​ഗാ​​​​​​​​​​​​​ളി ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ​​​​​​​​​​​​​നാ​​​​​​​​​​​​​യ ഡ​​​​​​​​​​​​​ബ്ലു.​​​​​​​​​​​​​സി.​​​​​ ബാ​​​​​​​​​​​​​ന​​​​​​​​​​​​​ർ​​​​​​​​​​​​​ജി​​​​​​​​​​​​​യാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു. 1888 മു​​​​​​​​​​​​​ത​​​​​​​​​​​​​ൽ 1889 വ​​​​​​​​​​​​​രെ കോ​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​സ് പ്ര​​​​​​​​​​​​​സി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന ജോ​​​​​​​​​​​​​ർ​​​​​​​​​​​​​ജ് യൂ​​​​​​​​​​​​​ൾ, 89-90 ലെ ​​​​​​​​​​​​​പ്ര​​​​​​​​​​​​​സി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റ് വി​​​​​​​​​​​​​ല്യം വെ​​​​​​​​​​​​​ർ​​​​​​​​​​​​​ഡ​​​​​​​​​​​​​ർ ബെ​​​​​​​​​​​​​ൻ, 91-92 ലെ ​​​​​​​​​​​​​പ്ര​​​​​​​​​​​​​സി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റ് പി.​​​​​​​​​​​​​ആ​​​​​​​​​​​​​ന​​​​​​​​​​​​​ന്ദ് ചാ​​​​​​​​​​​​​രു​​​​​​​​​​​​​ലു എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ​​​​​​​​ർ ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ​​​​​​​​​​​​​രാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു.

1892-93 ൽ ​​​​​​​​​​​​​ഡ​​​​​​​​​​​​​ബ്ല്യു.​​​​​​​​​​​​​സി.​​​​​ ബാ​​​​​​​​​​​​​ന​​​​​​​​​​​​​ർ​​​​​​​​​​​​​ജി വീ​​​​​​​​​​​​​ണ്ടും പ്ര​​​​​​​​​​​​​സി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റാ​​​​​​​​​​​​​യി തെ​​​​​​​​​​​​​ര​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​ടു​​​​​​​​​​​​​ക്ക​​​​​​​​​​​​​പ്പെ​​​​​​​​​​​​​ട്ടു. തു​​​​​​​​​​​​​ട​​​​​​​​​​​​​ർ​​​​​​​​​​​​​ന്നു ഹെ​​​​​​​​​​​​​ന്‍‌റി കോ​​​​​​​​​​​​​ട്ട​​​​​​​​​​​​​ണ്‍, ആ​​​​​​​​​​​​​നി​​​​​​​​​​​​​ബ​​​​​​​​​​​​​സ​​​​​​​​​​​​​ന്‍റ് തു​​​​​​​​​​​​​ട​​​​​​​​​​​​​ങ്ങി​​​​​​​​​​​​​യ​​​​​​​​​​​​​വ​​​​​​​​​​​​​ർ കോ​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​സ് പ്ര​​​​​​​​​​​​​സി​​​​​​​​​​​​​ഡ​​​​​​​​​​​​​ന്‍റു​​​​​​​​​​​​​മാ​​​​​​​​​​​​​രാ​​​​​​​​​​​​​യി.

സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ സമരത്തി​​​​​​​​​​​​​ൽ നി​​​​​​​​​​​​​ർ​​​​​​​​​​​​​ണാ​​​​​​​​​​​​​യ​​​​​​​​​​​​​ക പ​​​​​​​​​​​​​ങ്ക് വ​​​​​​​​​​​​​ഹി​​​​​​​​​​​​​ച്ച​​​​​​​​​​​​​വ​​​​​​​​​​​​​രി​​​​​​​​​​​​​ൽ ബാ​​​​​​​​​​​​​രി​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​ർ ജോ​​​​​​​​​​​​​ർ​​​​​​​​​​​​​ജ് ജോ​​​​​​​​​​​​​സ​​​​​​​​​​​​​ഫ് (1887-1938), ജോ​​​​​​​​​​​​​സ​​​​​​​​​​​​​ഫ് ബാ​​​​​​​​​​​​​പ്റ്റി​​​​​​​​​​​​​സ്റ്റ എ​​​​​​​​​​​​​ന്നി​​​​​​​​​​​​​വ​​​​​​​​​​​​​ർ ഉ​​​​​​​​​​​​​ൾ​​​​​​​​​​​​​പ്പെ​​​​​​​​​​​​​ടു​​​​​​​​​​​​​ന്നു. സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ സ​​​​​​​​​​​​​മ​​​​​​​​​​​​​ര​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ വൈ​​​​​​​​​​​​​എം​​​​​​​​​​​​​സി​​​​​​​​​​​​​എ​​​​​​​​​​​​​യും അ​​​​​​​​​​​​​തി​​​​​​​​​​​​​ന്‍റെ ദീ​​​​​​​​​​​​​ർ​​​​​​​​​​​​​ഘ​​​​​​​​​​​​​കാ​​​​​​​​​​​​​ല ജ​​​​​​​​​​​​​ന​​​​​​​​​​​​​റ​​​​​​​​​​​​​ൽ സെ​​​​​​​​​​​​​ക്ര​​​​​​​​​​​​​ട്ട​​​​​​​​​​​​​റി കെ.​​​​​​​​​​​​​ടി.​​​​​ പോ​​​​​​​​​​​​​ളും വ​​​​​​​​​​​​​ഹി​​​​​​​​​​​​​ച്ച പ​​​​​​​​​​​​​ങ്ക് എ​​​​​​​​​​​​​ടു​​​​​​​​​​​​​ത്തു​​​​​​​​​​​​​പ​​​​​​​​​​​​​റ​​​​​​​​​​​​​യേ​​​​​​​​​​​​​ണ്ട​​​​​​​​​​​​​താ​​​​​​​​​​​​​ണ്.

ചു​​​​​​​​​​​​​രു​​​​​​​​​​​​​ക്കി​​​​​​​​​​​​​പ്പ​​​​​​​​​​​​​റ​​​​​​​​​​​​​ഞ്ഞാ​​​​​​​​​​​​​ൽ ഭാ​​​​​​​​​​​​​ര​​​​​​​​​​​​​ത സ്വാ​​​​​​​​​​​​​ത​​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​​സ​​​​​​​​​​​​​മ​​​​​​​​​​​​​ര​​​​​​​​​​​​​ത്തി​​​​​​​​​​​​​ൽ ക്രൈ​​​​​​​​​​​​​സ്ത​​​​​​​​​​​​​വ​​​​​​​​​​​​​ർ വ​​​​​​​​​​​​​ഹി​​​​​​​​​​​​​ച്ച പ​​​​​​​​​​​​​ങ്ക് അ​​​​​​​​​​​​​വ​​​​​​​​​​​​​രു​​​​​​​​​​​​​ടെ എ​​​​​​​​​​​​​ണ്ണ​​​​​​​​​​​​​വും സ്വാ​​​​​​​​​​​​​ധീ​​​​​​​​​​​​​ന​​​​​​​​​​​​​വും​​​​​​​​​​​​​വ​​​​​​​​ച്ച് നോ​​​​​​​​​​​​​ക്കി​​​​​​​​​​​​​യാ​​​​​​​​​​​​​ൽ വ​​​​​​​​​​​​​ള​​​​​​​​​​​​​രെ നി​​​​​​​​​​​​​ർ​​​​​​​​​​​​​ണാ​​​​​​​​​​​​​യ​​​​​​​​​​​​​ക​​​​​​​​​​​​​വും അ​​​​​​​​​​​​​ഭി​​​​​​​​​​​​​മാ​​​​​​​​​​​​​നാ​​​​​​​​​​​​​ർ​​​​​​​​​​​​​ഹ​​​​​​​​​​​​​വു​​​​​​​​​​​​​മാ​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്നു​​​​​​​​​​​​​വെ​​​​​​​​​​​​​ന്നു നി​​​​​​​​​​​​​സം​​​​​​​​​​​​​ശ​​​​​​​​​​​​​യം പ​​​​​​​​​​​​​റ​​​​​​​​​​​​​യാ​​​​​​​​​​​​​ൻ ക​​​​​​​​​​​​​ഴി​​​​​​​​​​​​​യും.

നേതൃനിരയിൽ‌ നിരവധിപേർ

ഡ​​​​​​​​​​​ൽ​​​​​​​​​​​ഹി​​​​​​​​​​​യി​​​​​​​​​​​ൽ സ​​​​​​​​​​​ർ​​​​​​​​​​​ദാ​​​​​​​​​​​ർ പ​​​​​​​​​​​ട്ടേ​​​​​​​​​​​ൽ മാ​​​​​​​​​​​ർ​​​​​​​​​​​ഗി​​​​​​​​​​​ൽ ഗ്യാ​​​​​​​​​​​ര​​​​​​​​​​​ഹ് മൂ​​​​​​​​​​​ർ​​​​​​​​​​​ത്തി എ​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ന്ന പ​​​​​​​​​​​തി​​​​​​​​​​​നൊ​​​​​​​​​​​ന്നാ​​​​​​​​​​​ളു​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ ഒ​​​​​​​​​​​രു ശി​​​​​​​​​​​ല്പ​​​​​​​​​​​മു​​​​​​​​​​​ണ്ട്. അ​​​​​​​​​​​ടു​​​​​​​​​​​ത്ത​​​​​​യി​​​​​​ടെ പി​​​​​​​​​​​ൻ​​​​​​​​​​​വ​​​​​​​​​​​ലി​​​​​​​​​​​ച്ച അ​​​​​​​​​​​ഞ്ഞൂ​​​​​​​​​​​റു​​ രൂ​​​​​​​​​​​പ നോ​​​​​​​​​​​ട്ടി​​​​​​​​​​​ൽ പ​​​​​​​​​​​തി​​​​​​​​​​​റ്റാ​​​​​​​​​​​ണ്ടു​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യി ആ ​​​​​​​​​​​ശി​​​​​​​​​​​ല്പം ചി​​​​​​​​​​​ത്രീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ച്ചു​​​​​​പോ​​​​​​​​​​​ന്നു. ദേ​​​​​​​​​​​വി പ്ര​​​​​​​​​​​സാ​​​​​​​​​​​ദ് ചൗ​​​​​​​​​​​ധ​​​​​​​​​​​രി​​​​​​​​​​​യു​​​​​​​​​​​ടെ ആ ​​​​​​​​​​​ഭീ​​​​​​​​​​​മ​​​​​​​​​​​ൻ ശി​​​​​​​​​​​ല്പ​​​​​​​​​​​ത്തി​​​​​​​​​​​ൽ, ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​ൻ സ്വാ​​​​​​​​​​​ത​​​​​​​​​​​ന്ത്ര്യ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​ര​​​​​​​​​​​ത്തി​​​​​​​​​​​നു വീ​​​​​​​​​​​ര്യം പ​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ന്ന ഉ​​​​​​​​​​​പ്പു​​​​​​​​​​​സ​​​​​​​​​​​ത്യ​​​​​​​​​​​ഗ്ര​​​​​​​​​​​ഹ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ആ​​​​​​​​​​​രം​​​​​​​​​​​ഭം കു​​​​​​​​​​​റി​​​​​​​​​​​ച്ചു​​​​​​​​​​​കൊ​​​​​​​​​​​ണ്ടു​​​​​​​​​​​ള്ള ദ​​​​​​​​​​​ണ്ഡി​​​​​​​​​​​യാ​​​​​​​​​​​ത്ര​​​​​​​​​​​യാ​​​​​​​​​​​ണ് ചി​​​​​​​​​​​ത്രീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ച്ചി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്. ആ ​​​​​​​​​​​തി​​​​​​​​​​​ള​​​​​​​​​​​ങ്ങു​​​​​​​​​​​ന്ന ക​​​​​​​​​​​റു​​​​​​​​​​​ത്ത ക​​​​​​​​​​​റു​​​​​​​​​​​ത്ത ഭീ​​​​​​​​​​​മ​​​​​​​​​​​ൻ ശി​​​​​​​​​​​ല്പ​​​​​​​​​​​ത്തി​​​​​​​​​​​ൽ ഗാ​​​​​​​​​​​ന്ധി​​​​​​​​​​​ജി​​​​​​​​​​​യെ 1930ൽ ​​​​​​​​​​​അ​​​​​​​​​​​നു​​​​​​​​​​​ഗ​​​​​​​​​​​മി​​​​​​​​​​​ക്കു​​​​​​​​​​​ന്ന പ​​​​​​​​​​​ത്താ​​​​​​​​​​​ളു​​​​​​​​​​​ക​​​​​​​​​​​ളു​​​​​​​​​​​ടെ കൂ​​​​​​​​​​​ട്ട​​​​​​​​​​​ത്തി​​​​​​​​​​​ൽ മാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​ണ്‍കാ​​​​​​​​​​​ര​​​​​​​​​​​നാ​​​​​​​​​​​യ ടൈ​​​​​​​​​​​റ്റ​​​​​​​​​​​സ് തേ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​തു​​​​​​​​​​​ണ്ടി​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​മു​​​​​​​​​​​ണ്ട്.

സ​​​​​​​​​​​ബ​​​​​​​​​​​ർ​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ലെ ഗാ​​​​​​​​​​​ന്ധി​​​​​​ജി​​​​​​​​​​​യു​​​​​​​​​​​ടെ സെ​​​​​​​​​​​ക്ര​​​​​​​​​​​ട്ട​​​​​​​​​​​റി​​​​​​​​​​​മാ​​​​​​​​​​​രി​​​​​​​​​​​ൽ ഗു​​​​​​​​​​​ൽ​​​​​​​​​​​സാ​​​​​​​​​​​രി​​​​​​​​​ലാ​​​​​​​​​​​ൽ ന​​​​​​​​​​​ന്ദ​​​​​​​​​​​യും ടൈ​​​​​​​​​​​റ്റ​​​​​​​​​​​സ്ജി​​​​​​​​​​​യു​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. ടൈ​​​​​​​​​​​റ്റ​​​​​​​​​​​സ് ഒ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൽ കോ​​​​​​​​​​​ട്ട​​​​​​​​​​​യ​​​​​​​​​​​ത്തു​​​​​​​​​​​വ​​​​​​​​​​​ച്ച് ബ്രി​​​​​​​​​​​ട്ടീ​​​​​​​​​​​ഷ് വ​​​​​​​​​​​സ്ത്ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ പൊ​​​​​​​​​​​തു​​​​​​​​​​​സ്ഥ​​​​​​​​​​​ല​​​​​​​​​​​ത്തു ക​​​​​​​​​​​ത്തി​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യും ഒ​​​​​​​​​​​രു തീ​​​​​​​​​​​പ്പൊ​​​​​​​​​​​രി പ്ര​​​​​​​​​​​സം​​​​​​​​​​​ഗം ചെ​​​​​​​​​​​യ്യു​​​​​​​​​​​ക​​​​​​​​​​​യു​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി. ഗാ​​​​​​​​​​​ന്ധി​​​​​​​​​​​ജി ആ​​​​​​​​​​​യി​​​​​​​​​​​ട​​​​​​​​​​​യ്ക്ക് ആ​​​​​​​​​​​റ​​​​​​​​​ന്മു​​​​​​​​​​​ള​​​​​​​​​​​ക്ഷേ​​​​​​​​​​​ത്രം സ​​​​​​​​​​​ന്ദ​​​​​​​​​​​ർ​​​​​​​​​​​ശി​​​​​​​​​​​ച്ച​​​​​​​​​​​പ്പോ​​​​​​​​​​​ൾ മാ​​​​​​​​​​​ര​​​​​​​​​​​മ​​​​​​​​​​​ണ്ണി​​​​​​​​​​​ലെ തേ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​തു​​​​​​​​​​​ണ്ടി​​​​​​​​​​​യി​​​​​​​​​​​ൽ ഭ​​​​​​​​​​​വ​​​​​​​​​​​നം സ​​​​​​​​​​​ന്ദ​​​​​​​​​​​ർ​​​​​​​​​​​ശി​​​​​​​​​​​ച്ച​​​​​​​​​​​തും ആ​​​​​​​​​​​യി​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ അ​​​​​​​​​​​വി​​​​​​​​​​​ടെ ത​​​​​​​​​​​ടി​​​​​​​​​​​ച്ചു​​​​​​​​​​​കൂ​​​​​​​​​​​ടി​​​​​​​​​​​യ​​​​​​​​​​​തും വ​​​​​​​​​​​ലി​​​​​​​​​​​യ വാ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​യാ​​​​​​​​​​​യി​​

(പ്ര​​​​​​​​മു​​​​​​​​ഖ ച​​​​​​​​രി​​​​​​​​ത്ര പ​​​​​​​​ണ്ഡി​​​​​​​​ത​​​​​​നും നി​​​​​​ര​​​​​​വ​​​​​​ധി ച​​​​​​രി​​​​​​ത്ര ഗ്ര​​​​​​ന്ഥ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ര​​​​​​ച​​​​​​യി​​​​​​താ​​​​​​വു​​​​​​മാ​​​​​​ണു ​​ലേ​​​​​​​​ഖ​​​​​​​​ക​​​​​​​​ൻ)

(തു​​​​​​​​ട​​​​​​​​രും)