സംഗീതപരിപാടിയിലേക്ക് ഇരച്ചുകയറിയ ഹമാസ് ഭീകരരുടെ ആക്രമണത്തിനിരയായത് നിരവധി പേർ. യഹൂദ ഉത്സവമായ സുക്കോത്തിനോടനുബന്ധിച്ച് ദക്ഷിണ ഇസ്രയേലിലെ ഗാസ-ഇസ്രയേൽ അതിർത്തിക്കടുത്ത കിബുത്സ് റെയിം മരുഭൂമിയിൽ സംഘടിപ്പിച്ച നൊവ ഫെസ്റ്റിവൽ എന്ന സംഗീത-നൃത്തപരിപാടിയിലേക്ക് നാലുവശത്തുനിന്നും പാഞ്ഞടുത്ത ഭീകരർ നിരവധി പേരെയാണു തട്ടിക്കൊണ്ടുപോയത്.
നൂറുകണക്കിന് ഇസ്രേലികളും വിദേശികളുമായിരുന്നു സംഗീതപരിപാടിക്കായി തടിച്ചുകൂടിയത്. തലേദിവസം രാത്രി തുടങ്ങിയതായിരുന്നു പരിപാടി.
തുറസായ സ്ഥലമായതിനാൽ ആർക്കും എവിടെയും ഒളിക്കാനായില്ല. മണലാരണ്യത്തിലൂടെ ഓടിരക്ഷപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പരിപാടിയിൽ പങ്കെടുക്കാനെത്തിയ സംഗീതാസ്വാദകർ പ്രാണരക്ഷാർഥം ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഗീതപരിപാടിക്കെത്തിയവരെ തട്ടിക്കൊണ്ടുപോയി
12:44 AM Oct 09, 2023 | Deepika.com