ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടാനാവാത്തതിൽ മനംനൊന്ത് ഡൽഹിയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി. കക്റോല സ്വദേശിയായ രോഹിത് കുമാർ മീന(17), വനന്ത് കുഞ്ച് സ്വദേശി പ്രഗ്യാ പാണ്ഡേ(15) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം പരീക്ഷഫലം 59 ശതമാനം മാർക്ക് നേടിയ മീന നിരാശമൂലം ജീവനൊടുക്കിയത്. 70 ശതമാനം മാർക്ക് നേടിയാണ് പാണ്ഡേ വിജയിച്ചത്. എന്നാൽ പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിലെ വിഷമത്തിൽ വീട്ടിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.
പത്താം ക്ലാസിൽ ദേശീയതലത്തിൽ 86.7 ശതമാനമാണ് വിജയം. 99.90 ശതമാനം വിജയം നേടി തിരുവനന്തപുരം റീജണ്‍ ഒന്നാമതെത്തിയിരുന്നു.
പരീക്ഷയിൽ മാർക്ക് കുറഞ്ഞു; ഡൽഹിയിൽ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി
07:14 PM May 30, 2018 | Deepika.com