ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്ര ശ്രീകോവിലിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ ചൊവ്വാഴ്ച മുതൽ മാറ്റം വരുത്തിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
തിങ്കൾ മുതൽ ശനിയാഴ്ച വരെ രാവിലെ 5.30 മുതൽ 9 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 7.30 വരെയും ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 11 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയുമാണ് പുതിയ സമയക്രമം.
ദിവസവും രാവിലെ 5.30നു നിർമ്മാല്യ ദർശനവും തുടർന്ന് ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9811219540 (യശോധരൻ നായർ), 880052070 (കൃഷ്ണ കുമാർ)
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ് ഗഡ് ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ മാറ്റം
09:24 PM May 25, 2018 | Deepika.com