ബ്ലെസഡ് സാക്രമെന്‍റ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു

11:03 PM May 21, 2018 | Deepika.com
ന്യൂഡൽഹി: കിംഗ്സ് വേ ക്യാന്പ് ബ്ലെസഡ് സാക്രമെന്‍റ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. സിജോ ഇടക്കരോട്ട് എംസിബിഎസ് കാർമികത്വം വഹിച്ചു. ഫാ. ജസ്റ്റിൻ തിരുനാൾ സന്ദേശം നൽകി. തുടർന്നു നൊവേന പ്രദക്ഷിണം, സ്റ്റേഹവിരുന്ന് എന്നിവ നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്