ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടേൽനഗർ സത്യം പാർക്കിൽ എസ്എൻഡിപി യോഗത്തിന്റെ 115-ാമത് ജന്മവാർഷികാഘോഷം നടത്തി. 1903 മേയ് 15 മുതൽ ഇന്നു വരെ എസ്എൻഡിപി യോഗത്തെ നയിച്ചു മണ്മറഞ്ഞ നേതാക്കളെ സ്മരിച്ചു.
കല്ലറ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാമ്യാ യൂണിവേഴ്സിറ്റി വിദ്യാർഥിനികളായ വൈശാലി, വൈഷ്ണവി, ആഷിത മനോജ് എന്നിവർ പാതക വന്ദനം നടത്തി. ഇന്ത്യയുടെ മതേതരത്വം ശ്രീനാരായണ ദർശനത്തിലൂടെ എന്ന വിഷയത്തിൽ ചർച്ച നടത്തി. തുടർന്ന് മധുരപലഹാരവിതരണം നടത്തി.
റിപ്പോർട്ട്: കല്ലറ മനോജ്
എസ്എൻഡിപി യോഗത്തിന്റെ സ്ഥാപകവാർഷികം ആഘോഷിച്ചു
10:18 PM May 15, 2018 | Deepika.com