ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ മേയ് 13 ഞായറാഴ്ച്ച മാതൃദിനം ആഘോഷിച്ചു. മാതൃദിനാഘോഷത്തിൽ റവ. സി. സിതാര സിഎസ്എൻ. ആമുഖ സന്ദേശം നൽകി. മാതാക്കളുടെ കാഴ്ച സമർപ്പണത്തോടെ രാവിലെ 8.30 നണ്ണ ഫൊറോനാ വികാരി റവ. ഫാ. അബ്രഹാം ചെന്പോറ്റിക്കൽ, എംഎസ്ടി. വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് മാതാക്കളെ അëമോദിക്കുന്നതിനായി കൂടിയ യോഗം ഫാ. അബ്രഹാം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിക്കുകയും മാതാക്കളെ അനുമോദിക്കുകയും ചെയ്തു.
അച്ചനോടൊപ്പം സി. വിക്ടോറിയ സിഎസ്എൻ, മാതൃ വേദി ആനിമേറ്റർ, ജോളി റെജി, മാതൃ വേദി പ്രസിഡന്റ്, റജീനാ പോൾ, ക്രിസീനാ ആൽബിൻ എന്നിവർ തിരികൾ തെളിച്ചു. കാറ്റക്കിസം രൂപതാ സെക്രട്ടറി റജി തോമസ്, കാറ്റക്കിസം സ്റ്റുഡന്റ്സ് ലീഡർ നാൻസി പി. ബിജു എന്നിവർ മാതാക്കളെ അനുമോദിച്ചു സംസാരിച്ചു. മാതാക്കളുടെ പ്രതിനിധിയായ മേരി പൗലോസിനെ ബൊക്കെ നൽകി ആദരിച്ചു. ഇടവകാംഗം ബിജി റജി രചിച്ച സ്കറിയ ദേവസ്യ സംഗീതം നൽകിയ ആശംസാ ഗാനം ഗായക സംഘം ആലപിച്ചു. തുടർന്ന് മധുരം വിതരണം ചെയ്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ മാതൃദിനാഘോഷം
10:07 PM May 14, 2018 | Deepika.com