ന്യൂഡൽഹി: ശ്രീനാരായണ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടേൽനഗർ ഓം സായി ഗ്യാരേജിൽ ഗുരുനിത്യ ചൈതന്യയതിയുടെ 19ാമത് സ്മൃതിദിനം ആചരിച്ചു. കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ഗുരുനിത്യ ചൈതന്യയതി ജീവിതത്തിലുടനീളം വാക്കും പ്രവൃത്തിയും ഒന്നായി കണ്ട് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച കർമമാർഗത്തിന്റെയും മാനവികതയുടെയും ഒറ്റലോകത്തെ സമൂഹത്തെയും ലോകത്തെയും ബോധ്യപ്പെടുത്തിയ ഋഷിവര്യനായിരുന്നു അദേഹം.
ചടങ്ങിൽ എഡി 2001ൽ എഴുതിയ ആവശ്യം അനുവർത്തിക്കേണ്ട വിദ്യാഭ്യാസം, 2008ൽ എഴുതിയ സ്നേഹ സംവാദം എന്നീ പുസ്തകങ്ങളുടെ ചർച്ച നടത്തി. അനുവർമ്മ, ഗീതു മോഹൻദാസ്, ലക്ഷ്മി ശേഖർ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: കല്ലറ മനോജ്
ഗുരുനിത്യ ചൈതന്യയതിയുടെ 19-ാമത് സ്മൃതിദിനാചരണം
10:05 PM May 14, 2018 | Deepika.com