ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം; "റാ​ണി' ട്രെ​യി​ല​ർ പു​റ​ത്ത്

07:25 PM Aug 30, 2023 | Deepika.com

ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന "റാ​ണി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്ര​യി​ല​ർ ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ റി​ലീ​സ് ചെ​യ്തു. ത്രി​ല്ല​ർ ജോ​ണ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും അ​തേ രീ​തി​യി​ലാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​പ​ക്ഷ ശൈ​ലി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​കാ​ര ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ബു​ദ്ധി​യും കൗ​ശ​ല​വും ത​ന്ത്ര​വും മെ​ന​ഞ്ഞ സ്ത്രീ ​പ്ര​തി​കാ​ര​ത്തി​ന് പു​തി​യ രീ​തി ന​ൽ​കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.

ഉ​ർ​വ​ശി, ഭാ​വ​ന, ഹ​ണി റോ​സ്, അ​നു​മോ​ൾ, മാ​ലാ പാ​ർ​വ​തി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് ഇ​ന്ദ്ര​ൻ​സ്, ഗു​രു സോ​മ​സു​ന്ദ​രം, മ​ണി​യ​ൻ​പി​ള്ള രാ​ജു, അ​ശ്വി​ൻ ഗോ​പി​നാ​ഥ്, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​ബി സാ​ബു, ആ​മി പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.



സം​ഗീ​തം - മേ​ന മേ​ല​ത്ത്, ഛായാ​ഗ്ര​ഹ​ണം - വി​നാ​യ​ക് ഗോ​പാ​ല​ൻ, എ​ഡി​റ്റിം​ഗ് - അ​പ്പു ഭ​ട്ട​തി​രി, ക​ലാ​സം​വി​ധാ​നം - അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ബു ഗം​ഗാ​ധ​ര​ൻ, നി​ർ​മ്മാ​ണ നി​ർ​വ​ഹ​ണം - ഹ​രി വെ​ഞ്ഞാ​റ​മൂ​ട്.

മാ​ജി​ക്ക് വെ​യി​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, വി​നോ​ദ് മേ​നോ​ൻ, ജി​മ്മി ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. പി​ആ​ർ​ഒ - വാ​ഴൂ​ർ ജോ​സ്.