
ആരാധകർ ഏറെ കാത്തിരുന്ന ഷാരുഖ് ഖാൻ- അറ്റ്ലി ചിത്രം ജവാൻ ഒടിടിയിൽ പ്രദർശനത്തിനെത്തുന്നു. ചിത്രം നവംബർ രണ്ടിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് തുടങ്ങും.
ഷാരുഖ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രം ഒടിടി റിലീസിനെത്തുന്നത്. ബോളിവുഡിൽ പഠാനു ശേഷം ആയിരം കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ചിത്രമാണ് ജവാൻ.
മാസ് എന്റർടെയ്നറാർ ചിത്രമായിരുന്നു ജവാൻ. ആസാദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന താരം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.
നർമദ റായി എന്ന പൊലീസ് ഉദ്യോഗസ്ഥയായി നയൻതാര എത്തുമ്പോൾ കാലി ഗെയ്ക്വാദ് എന്ന ആയുധക്കടത്തുകാരനായി വിജയ് സേതുപതി അഭിനയിക്കുന്നു.
ഐശ്വര്യ റാത്തോർ എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ ദീപികയും ചിത്രത്തിലെത്തുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.
റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. പ്രിയാമണി, സുനിൽ ഗ്രോവർ, സാന്യ മൽഹോത്ര, റിദ്ധി ദോഗ്ര, ലെഹർ ഖാൻ, സഞ്ചീത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.