
മകളുടെ വിവാഹത്തിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെത്തി ക്ഷണിച്ച് നടൻ സുരേഷ് ഗോപിയും കുടുംബവും.
ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പമെത്തിയാണ് താരം മോദിയെ നേരിട്ട് വിവാഹത്തിന് ക്ഷണിച്ചത്. ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയുടെ വിവാഹം.
വെള്ളിയാഴ്ച ഡൽഹിയിൽ വച്ചായിരുന്നു സുരേഷ് ഗോപിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സുരേഷ് ഗോപി പങ്കുവച്ചത്.
സുരേഷ്ഗോപിയുടെ നാലുമക്കളിൽ മൂത്ത മകളാണ് ഭാഗ്യ. ശ്രേയസ് മോഹനാണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്.
വിവാഹം ജനുവരി പതിനേഴിനും റിസപ്ഷൻ ജനുവരി 20നും നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും വിവാഹ റിസപ്ഷൻ.
ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.
ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.