+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീഡനക്കേസ്; നടൻ ഷിയാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ ഷി​യാ​സ് ക​രീം അ​റ​സ്റ്റി​ൽ. രാ​വി​ലെ കാ​സ​ർ​ഗോ​ഡ് ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്
പീഡനക്കേസ്; നടൻ ഷിയാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ ഷി​യാ​സ് ക​രീം അ​റ​സ്റ്റി​ൽ. രാ​വി​ലെ കാ​സ​ർ​ഗോ​ഡ് ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഹൊ​സ്‌​ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

ബു​ധ​നാ​ഴ്ച ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് ഷി​യാ​സ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് ന​ട​നെ ക​സ്റ്റം​സ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ച​ന്തേ​ര പൊ​ലീ​സ് ചെ​ന്നൈ​യി​ലെ​ത്തി ഷി​യാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം കേ​സി​ൽ ഷി​യാ​സി​ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നും ര​ണ്ട് ത​വ​ണ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നു​മു​ള്ള യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

More in Movie :