+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘കാണാന്‍ കൊളളാവുന്നവര്‍ക്ക് ഗൗരവമുളള വേഷം കിട്ടില്ല’

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. രജനികാന്ത് ചിത്രം ജെയിലറിൽ നായികയായെത്തിയതോടെ തമന്നയുടെ താരമൂല്യം വീണ്ടും കുതിച്ചുയർന്നിരിക്കുകയാണ്. സിനിമയില്‍ കാണാന്‍ ഭംഗിയുളള അഭിനേതാക്ക
‘കാണാന്‍ കൊളളാവുന്നവര്‍ക്ക് ഗൗരവമുളള വേഷം കിട്ടില്ല’

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. രജനികാന്ത് ചിത്രം ജെയിലറിൽ നായികയായെത്തിയതോടെ തമന്നയുടെ താരമൂല്യം വീണ്ടും കുതിച്ചുയർന്നിരിക്കുകയാണ്.

സിനിമയില്‍ കാണാന്‍ ഭംഗിയുളള അഭിനേതാക്കള്‍ക്ക് ഗൗരവമുളള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തമന്ന. അവര്‍ക്ക് ഗൗരവമുളള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് ചാര്‍ത്തിവച്ചിരിക്കുന്നത് വിചിത്രമാണെന്നും താരം പറഞ്ഞു. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ആക്രി സച്ച് എന്ന വെബ് സീരീസിന്‍റെ റിലീസ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.

ഒരു രാത്രി ഒരു കുടുംബത്തിനുളളില്‍ നടക്കുന്ന കൊലപാതകങ്ങളും അന്വേഷണത്തിലൂടെ രഹസ്യങ്ങളുടെ ചുരുള്‍ അഴിയുന്നതുമാണ് സീരീസ്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് തമന്ന എത്തുന്നത്. റിയലിസ്റ്റിക് വേഷങ്ങള്‍പോലെ ഗ്ലാം കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്. യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. സീരിസിലെ തന്‍റെ കഥാപാത്രം ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം മാനസികമായി വളരെ വലിയൊരു ആശ്വാസമാണെന്നും തമന്ന പറഞ്ഞു. ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

അതേസമയം ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് തമന്ന എത്താനൊരുങ്ങുന്നത്. അധോലോക രാജാവിന്‍റെ കഥ പറയുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

അടുത്തയിടെ ഒരു സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് തമന്ന എത്തിയിരുന്നു. ഇതിനിടെ ദിലീപിനെക്കുറിച്ച് തമന്ന പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.
ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെപോലെയാണ് കണ്ടത്. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് നല്ല അവസരമായി കാണുന്നു- തമന്ന വ്യക്തമാക്കി.