പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന് ഇപ്പോൾ തെലുങ്കിൽ തിരക്കോട് തിരക്കാണ്. എന്നാൽ താരം ഇപ്പോഴും പ്രേമത്തിന്റെ ഹാംഗ് ഓവറിലാണ്. തന്നെ സംബന്ധിച്ചിടത്തോളം പ്രേമം ഒരു അദ്ഭുതമായിരുന്നെന്നാണ് അനുപമ പറയുന്നത്.
പ്രേമത്തിന് മുമ്പ് താന്‍ സിനിമാ ആസ്വാദക മാത്രമായിരുന്നു. ഒരുപാട് പേരുടെ കഠിനാധ്വനമാണ് സിനിമ. ഇപ്പോഴാണ് ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്ക് മനസിലായതെന്നും അതുകൊണ്ട് സിനിമയുടെ വിലയിപ്പോള്‍ തനിക്കറിയാമെന്നും അനുപമ പറയുന്നു. പ്രേമം സിനിമയിൽ കാമുകനെ പറ്റിക്കുന്ന "തേപ്പ് കാരി'യായിട്ടാണ് എത്തിയത്. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ സൗന്ദര്യം വേറെ ലെവലിലാണെന്നും അതൊരു കലയാണെന്നുമാണ് അനുപമ പറയുന്നത്. അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്.
"തേപ്പി'ന്റെ സുഖം എല്ലാവരും അറിയണം: അനുപമ പരമേശ്വരൻ
11:09 AM Dec 17, 2017 | Deepika.com