അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും

02:49 PM Aug 25, 2023 | Deepika.com

ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മ​ല​യാ​ള​ത്തി​ൽ​നി​ന്നു പു​ര​സ്കാ​രം നേ​ടി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും. എ​ല്ലാ ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്കും ത​ന്‍റെ അ​ഭി​ന​ന്ദ​നം എ​ന്ന് മ​മ്മൂ​ട്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"ഹോം', "​നാ​യാ​ട്ട്', "ച​വി​ട്ട്', "മൂ​ന്നാം വ​ള​വ്' എ​ന്നി​വ ക​ണ്ടി​രു​ന്നു, "ആ​വാ​സ​വ്യൂ​ഹം' സി​നി​മ​യു​ടെ താ​ര​ങ്ങ​ള്‍​ക്കും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ഷ്‍​ണു മോ​ഹ​നും ഇ​ന്ദ്ര​ൻ​സി​നും മ​ല​യാ​ള സി​നി​മ​യെ അ​ഭി​മാ​ന​ഭ​രി​ത​മാ​ക്കി​യ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍- മ​മ്മൂ​ട്ടി എ​ഴു​തി.

അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് മോ​ഹ​ൻ​ലാ​ല്‍ കു​റി​ച്ചു. അ​ല്ലു അ​ര്‍​ജു​ന​യും ഇ​ന്ദ്ര​ൻ​സി​നെ​യും വി​ഷ്‍​ണു മോ​ഹ​നെ​യും ഷാ​ഹി ക​ബീ​റി​നെ​യും പേ​രെ​ടു​ത്ത് അ​ഭി​ന​ന്ദി​ച്ച മോ​ഹ​ൻ​ലാ​ല്‍ "ആ​ര്‍​ആ​ര്‍​ആ​ര്‍', "റോ​ക്ക​ട്രി' പ്ര​വ​ര്‍​ത്ത​ക​രെ​യും സ​ന്തോ​ഷം അ​റി​യി​ച്ചു.

അ​റു​പ​ത്തി​യൊ​മ്പ​താം ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡി​ല്‍ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ല്ലു അ​ര്‍​ജു​ൻ (പു​ഷ്‍​പ) ആ​ണ്. മി​ക​ച്ച ന​ടി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ലി​യ ഭ​ട്ടും (ഗം​ഗു​ഭാ​യ് ക​ത്തി​യാ​വ​ഡി) കൃ​തി സ​നോ​ണും (മി​മി).

മി​ക​ച്ച ന​ട​നു​ള്ള പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം ഇ​ന്ദ്ര​ൻ​സി​ന് 'ഹോ​മി'​ലൂ​ടെ ല​ഭി​ച്ചു. മി​ക​ച്ച ഫീ​ച്ച​ര്‍ ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍​ഡ് 'റോ​ക്ക​ട്രി: ദ ​ന​മ്പി ഇ​ഫ​ക്റ്റ്‍​സി'​നും മി​ക​ച്ച മ​ല​യാ​ള ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍​ഡ് 'ഹോ​മി'​നും മി​ക​ച്ച തി​ര​ക്ക​ഥാ​കൃ​ത്തി​നു​ള്ള അ​വാ​ര്‍​ഡി​ന് "നാ​യാ​ട്ടി'​ലൂ​ടെ ഷാ​ഹി ക​ബീ​റും മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‍​കാ​രം "മേ​പ്പ​ടി​യാ​നി'​ലൂ​ടെ വി​ഷ്‍​ണു മോ​ഹ​നും സ്വ​ന്ത​മാ​ക്കി.