ന്യൂഡൽഹി: സാഹിബാബാദ് ഷാലിമാർ ഗാർഡൻ മലയാളി വെൽഫയർ അസോസിയേഷൻറെ ഓഫീസ് ഉത്ഘാടനവും ഇരുപതാമത് വാർഷികാഘോഷവും നടത്തപ്പെട്ടു. കുമാരി ശ്രീദേവി രാമനാധിന്റെ നൃത്തത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ഭദ്രദീപം കൊളുത്തി പ്രൊഫ. ഓംചേരി എൻ.എൻ. പിള്ള നിർവഹിച്ചു. വാർഷികാഘോഷങ്ങൾ കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഡോ. വി.പി. ജോയ് ഐഎഎസ് ഉദഘാടനം ചെയ്തു.
കേവലം ആഘോഷങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മനുഷ്യ ന·യ്ക്കായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ എല്ലാ മലയാളി സംഘടനകൾക്കും ഉണ്ടാകേണ്ടതെന്ന് അംഗങ്ങൾക്കുള്ള നോർക്ക ഇൻഷുറൻസ് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കവേ പ്രൊഫ. ഓംചേരി അഭിപ്രായപ്പെട്ടു. തുടർന്ന് അംഗത്വ രജിസ്ട്രർ പുറത്തിറക്കിയ ഡോ. വി.പി. ജോയ് ഒത്തൊരുമയോടെ ഉള്ള പ്രവർത്തനങ്ങൾ സമൂഹത്തെ സംസ്കാര സന്പന്നമാക്കുമെന്നും സ്വന്തമായി ഓഫീസ് വാങ്ങിയതിലൂടെ ഈ ഒത്തൊരുമയാണ് വെളിവാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് പ്രസിഡന്റ് സജി തോമസ്, ജനറൽ സെക്രട്ടറി എബി വർഗീസ്, രാജു പി. മാത്യു, ട്രഷറർ വി. ഗണേഷ്, ജയരാജ്, കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഹെവൻലി വോയ്സ് അവതരിപ്പിച്ച ഗാനമേളയും ജോസ് കോട്ടയവും ടീമും അവതരിപ്പിച്ച മിമിക്സ് പരേഡും ചടങ്ങുകൾക്ക് മാറ്റ് കൂട്ടി. അസോസിയേഷൻ ഭാരവാഹികൾ ഒരുക്കിയ ജനകീയ ഭക്ഷണശാല ഒരു വേറിട്ട അനുഭവമായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മലയാളി വെൽഫയർ അസോസിയേഷൻ ഓഫീസ് ഉദ്ഘാടനവും വാർഷികാഘോഷവും
10:09 PM May 03, 2018 | Deepika.com