ഗോ​കു​ൽ എ​വി​ടെ? ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്നും ഗോ​കു​ലി​നെ തി​ര​ഞ്ഞ് ദു​ൽ​ഖ​ർ; വീ​ഡി​യോ

09:43 AM Aug 24, 2023 | Deepika.com

കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ പ്ര​മോ​ഷ​ൻ ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങി​യ ദു​ൽ​ഖ​ർ സ​ൽ​മാ​നെ ആ​ളു​ക​ൾ വ​ള​ഞ്ഞു. കാ​മ​റ​ക​ൾ​ക്കി​ട​യി​ൽ ആ​ളു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട് ദു​ൽ​ഖ​ർ ക​ട​ന്നു​പോ​യി.

എ​ന്നാ​ൽ ആ ​തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​രാ​ൾ പെ​ട്ട​ന്ന് പി​റ​കി​ലാ​യി പോ​യി. സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നും ന​ട​നു​മാ​യ ഗോ​കു​ൽ സു​രേ​ഷ്. ദു​ൽ​ഖ​റി​നെ ആ​ളു​ക​ൾ പൊ​തി​ഞ്ഞ​പ്പോ​ൾ ഒ​പ്പം ന​ട​ന്നി​രു​ന്ന ഗോ​കു​ൽ പു​റ​കി​ലേ​ക്ക് പോ​യി. ആ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു.



ദു​ല്‍​ഖ​റി​നെ സം​ര​ക്ഷി​ച്ച് ബോ​ഡി​ഗാ​ര്‍​ഡു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ദു​ല്‍​ഖ​റി​ന് ചു​റ്റും ആ​ളു​ക​ള്‍ കൂ​ടി​യ​പ്പോ​ള്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ നി​ന്നി​രു​ന്ന ഗോ​കു​ല്‍ സു​രേ​ഷി​നെ ആ​രും ശ്ര​ദ്ധി​ച്ചി​ല്ല. ഗോ​കു​ലി​നെ ത​ഴ​ഞ്ഞ് ദു​ല്‍​ഖ​റി​നൊ​പ്പം എ​ല്ലാ​വ​രും ന​ട​ന്നു നീ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.



എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം മു​ന്നോ​ട്ട് പോ​യ ദു​ൽ​ഖ​ർ ഗോ​കു​ലി​നെ കാ​ണാ​താ​യ​പ്പോ​ൾ ഗോ​കു​ൽ എ​വി​ടെ​യെ​ന്ന് അ​വി​ടെ​യു​ള്ള​വ​രോ​ടു ചോ​ദി​ക്കു​ന്നു​ണ്ട്. ഗോ​കു​ലി​നു​വേ​ണ്ടി കാ​ത്തു നി​ന്ന ശേ​ഷം അ​ദ്ദേ​ഹ​ത്തോ​ട് മു​ന്നി​ൽ ന​ട​ക്കാ​ൻ പ​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ദു​ൽ​ഖ​ർ ന​ട​ത്തം തു​ട​ർ​ന്ന​ത്.

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​തു​പോ​ലെ ത​ന്നെ അ​വ​ഗ​ണ​ന​ക​ളും ഒ​റ്റ​പ്പെ​ട​ലും കൂ​ക്കി​വി​ളി​ക​ളും നേ​രി​ട്ട താ​ര​മാ​യി​രു​ന്നു ദു​ല്‍​ഖ​റെ​ന്നും ഒ​രി​ക്ക​ൽ താ​ങ്ക​ളും വ​ലി​യൊ​രു താ​ര​മാ​യി മാ​റു​മെ​ന്നും തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്.