മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി​യു​ടെ ഫാ​ന്‍റ​സി ചി​ത്രം; "മെ​ഗാ 157'

03:50 PM Aug 23, 2023 | Deepika.com

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​രു ഫാ​ന്‍റ​സി ചി​ത്ര​വു​മാ​യി മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി എ​ത്തു​ന്നു. ബിം​ബി​സാ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്ത് എ​ത്തി​യ വ​സി​ഷ്ഠ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മെ​ഗാ 157 എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വം​ശി, പ്ര​മോ​ദ്, വി​ക്രം എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജ​ഗ​ദേ​ക വീ​രു​ഡു അ​തി​ലോ​ക സു​ന്ദ​രി പോ​ലെ​യു​ള്ള മ​റ്റൊ​രു ഫാ​ന്‍റ​സി എ​ന്‍റ​ർ​ടെ​യ്‌​ന​റി​ൽ ചി​ര​ഞ്ജീ​വി​യെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണി​ത്.

താ​ര​ത്തി​ന്‍റെ ജ​ൻ​മ​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച​യാ​ണ് ചി​ത്രം പ്ര​ഖ്യാ​പി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​പോ​സ്റ്റ​റും സം​വി​ധാ​യ​ക​ൻ പു​റ​ത്തു​വി​ട്ടു.

പ​ഞ്ച​ഭൂ​ത​ങ്ങ​ളാ​യ ഭൂ​മി, ജ​ലം, ആ​കാ​ശം, അ​ഗ്നി, വാ​യു എ​ന്നി​വ നി​റ​യു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ കാ​ണാ​നാ​കു​ന്ന​ത്. പിആർഒ ശബരി.