ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചുള്ള സൂപ്പര്‍താരം രജനികാന്തിന്റെ ഉപചാര പ്രകടനത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
‘‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്...എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..! എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഹുക്കും, ജയിലർ എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരണമായി എത്തുന്നത്.
യോഗി ആദിത്യനാഥിനെ സന്ദർശിച്ച രജനികാന്ത് അദ്ദേഹത്തിനൊപ്പം ജയിലർ സിനിമയും കണ്ടിരുന്നു. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ താരം അയോധ്യയിലേക്ക് യാത്ര തിരിച്ചിരുന്നു.
ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞുപോകും; രജനീകാന്തിനെ പരിഹസിച്ച് വി. ശിവൻകുട്ടി
09:54 AM Aug 21, 2023 | Deepika.com