വീ​ണ്ടും സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ ര​മേ​ശ് പി​ഷാ​ര​ടി; നി​ർ​മാ​ണം വി​ജ​യ് ബാ​ബു

12:48 PM Aug 19, 2023 | Deepika.com

ര​മേ​ശ് പി​ഷാ​ര​ടി വീ​ണ്ടും സം​വി​ധാ​യ​ക​നാ​കു​ന്നു. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ചി​ങ്ങം ഒ​ന്നി​ന് ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. എ​ന്നാ​ൽ മ​റ്റു​വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നി​ര​വ​ധി കൗ​തു​ക​ങ്ങ​ളാ​യി​രി​ക്കും പു​തി​യ ചി​ത്ര​ത്തി​ലു​ണ്ടാ​കു​ക എ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യ വി​ജ​യ് ബാ​ബു പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ഗാ​ന​ഗ​ന്ധ​ർ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ര​മേ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

ഗാ​ന​ഗ​ന്ധ​ർ​വ​ന് തി​യ​റ്റ​റു​ക​ളി​ൽ വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ പ​ഞ്ച​വ​ർ​ണ​ത​ത്ത​യാ​ണ് ര​മേ​ശ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്രം.