നി​ഖി​ലും സം​യു​ക്ത​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം; സ്വ​യം​ഭൂ

04:19 PM Aug 18, 2023 | Deepika.com

പി​ക്‌​സ​ൽ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഭു​വ​ൻ, ശ്രീ​ക​ർ എ​ന്നി​വ​ർ നി​ർ​മി​ച്ച് ഭ​ര​ത് കൃ​ഷ്ണ​മാ​ചാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് സ്വ​യം​ഭൂ. നി​ഖി​ലും സം​യു​ക്ത​യു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രാ​വ​ണ ശു​ക്ര​വ​രം ദി​ന​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പൂ​ജ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. യു​ദ്ധ​ക്ക​ള​ത്തി​ൽ ഒ​രു പോ​രാ​ളി​യെ പോ​ലെ​യാ​ണ് നി​ഖി​ലി​നെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ൽ കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്.

നി​ഖി​ലി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. കാ​മ​റ - മ​നോ​ജ് പ​ര​മ​ഹം​സ, സം​ഗീ​തം - ര​വി ബ​സ്‌​റൂ​ർ, സം​ഭാ​ഷ​ണം - വാ​സു​ദേ​വ് മു​ന്നേ​പ​ഗ​രി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - എം. ​പ്ര​ഭാ​ക​ര​ൻ, പി​ആ​ർ​ഒ - ശ​ബ​രി.