ന്യൂഡൽഹി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരുടേയും അഗതികൾക്കും അശരണർക്കും ആഹാരമൊരുക്കി അവരുടെ സുഖ ദുഖങ്ങളിൽ പങ്കാളികളാകുന്നവരുടേയും ഡൽഹിയിലും എൻസിആർ മേഖലകളിലുമായി വസിക്കുന്ന ആലപ്പുഴക്കാരുടേയും കൂട്ടായ്മയായ ’കിഴക്കിന്റെ വെനീസ്’ കുടുംബ സംഗമത്തിനും വാർഷികാഘോഷത്തിനും ഒരുങ്ങുന്നു.
കഴിഞ്ഞ ഒരു വർഷക്കാലമായി ഡൽഹിയിലെ വിവിധ സർക്കാർ ആശുപത്രി പരിസരങ്ങൾ അനാഥാലയങ്ങളിലുമുള്ള നിർധനർക്ക് ആഹാരം നൽകിയും പ്രത്യേകിച്ച് കഴിഞ്ഞ തണുപ്പ് കാലത്ത് വസ്ത്രങ്ങൾ വിതരണം ചെയ്തും കേരളത്തിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രക്തം ദാനം നൽകിയും സാധാരണ ജനങ്ങൾക്ക് ആശ്വാസമേകി വരികയാണ് കിഴക്കിന്റെ വെനീസ്.
ഏപ്രിൽ 7 ശനിയാഴ്ച വൈകുന്നേരം 5 മുതൽ സൗത്ത് അവന്യുവിലെ എം.പി. ക്ലബിലാണ് പരിപാടികൾ അരങ്ങേറുക. കുട്ടികളുടെ കലാ മികവുകൾ പ്രോത്സാഹിപ്പിക്കുവാനായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
പ്രസിഡണ്ട് ഷാജി എം., വൈസ് പ്രസിഡന്റുമാരായ ജി. സാജൻ കുമാർ, ഗീതാ കുറുപ്പ്, ടെസി പ്രസാദ്, സെക്രട്ടറി കെ.വി. രാജു, ജോയിന്റ് സെക്രട്ടറിമാരായ ജയേഷ് ബാലൻ, വിൽസണ്‍ ചന്പക്കുളം, ട്രെഷാറാർ എസ്. സന്തോഷ് കുമാർ കൂടാതെ രക്ഷാധികാരിയായ ബാബു പണിക്കർ, പ്രോഗ്രാം കണ്‍വീനർ രാധാകൃഷ്ണൻ കമ്മത്, സ്റ്റേജ് മാനേജ്മെന്റ് അനില ഷാജി,
ഫുഡ് കണ്‍വീനർ ഷണ്മുഖദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
റിപ്പോർട്ട്: പി.എൻ. ഷാജി
കിഴക്കിന്റെ വെനീസ് കുടുംബ സംഗമവും വാർഷികാഘോഷവും
08:29 PM Apr 04, 2018 | Deepika.com