ഇ​ന്ത്യ​യു​ടെ കോ​വി​ഡ് പോ​രാ​ട്ടം; വി​വേ​ക് അ​ഗ്നി​ഹോ​ത്രി​യു​ടെ വാ​ക്സി​ൻ വാ​ർ

02:41 PM Aug 15, 2023 | Deepika.com

ഇ​ന്ത്യ​യു​ടെ കോ​വി​ഡ് പോ​രാ​ട്ടം ആ​സ്പ​ദ​മാ​ക്കി ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ വി​വേ​ക് അ​ഗ്‌​നി​ഹോ​ത്രി ഒ​രു​ക്കു​ന്ന ദി ​വാ​ക്‌​സി​ൻ വാ​ർ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി.

സെ​പ്റ്റം​ബ​ര്‍ 28-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പി​നെ​ക്കു​റി​ച്ച് ആ​ളു​ക​ൾ അ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത ക​ഥ​യാണ് ചിത്രം പറയുന്നത്.



പ​ല്ല​വി ജോ​ഷി, അ​നു​പം ഖേ​ര്‍, നാ​നാ പ​ടേ​ക​ര്‍, റെ​യ്‍​മ സെ​ൻ, ഗി​രി​ജ, നി​വേ​ദി​ത ഭ​ട്ടാ​ചാ​ര്യ, സ​പ്‍​ത​മി ഗൗ​ഡ, മോ​ഹ​ൻ കൗ​പു​ര്‍ എ​ന്നി​വ​ർ ചി​ത്ര​ത്തി​ലു​ണ്ട്. ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, ഭോ​ജ്പു​രി, ബം​ഗാ​ളി, മ​റാ​ഠി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ, ഉ​റു​ദു എ​ന്നീ 11 ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും.

അ​ഗ്‌​നി​ഹോ​ത്രി​യു​ടെ ഭാ​ര്യ പ​ല്ല​വി ജോ​ഷി​യു​ടെ ഐ​ആം ബു​ദ്ധ പ്രൊ​ഡ​ക്‌​ഷ​ൻ​സും അ​ഭി​ഷേ​ക് അ​ഗ​ർ​വാ​ളും ചേ​ർ​ന്ന് അ​ഗ​ർ​വാ​ൾ ആ​ർ​ട്ടി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ക​ശ്‍​മീ​രി പ​ണ്ഡി​റ്റു​ക​ളു​ടെ പ​ലാ​യ​ന​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ ദി ​ക​ശ്‍​മി​ര്‍ ഫ​യ​ല്‍​സിന് ശേ​ഷം അ​ഗ്നി​ഹോ​ത്രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദി ​വാ​ക്‌​സി​ൻ വാ​ർ. നി​രൂ​പ​ക ശ്ര​ദ്ധ നേ​ടി​യ ദി ​ക​ശ്‍​മി​ര്‍ ഫ​യ​ല്‍​സിൽ അ​നു​പം ഖേ​ർ ആ​യി​രു​ന്നു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്.