ന്യൂഡൽഹി: ശ്രീമദ് ഭാഗവത സപ്താഹ സമിതിയുടെയും നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മയൂർ വിഹാർ ഫേസ് 3ലെ ശ്രീ ഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ നടന്നുവന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. ബ്രഹ്മശ്രീ വള്ളിക്കുന്നം സുരേഷ് ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ഭാഗവത സപ്താഹയജ്ഞം നടന്നത്.
സപ്താഹത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റിയുടെ ശ്രീമദ് നാരായണീയ പാരായണവും ദീപാരാധനയും നടന്നു. ദിവസവും ഭക്തജനങ്ങൾക്കായി രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും നടത്തപ്പെട്ടു.
റിപ്പോർട്ട്: പി.എൻ. ഷാജി