ജയിലര്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം വര്‍മ്മനെ അവതരിപ്പിക്കാന്‍ ആദ്യം നെല്‍സണ്‍ മനസില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തി നടന് വസന്ത് രവി.
ചിത്രീകരണവേളയില്‍ രജനീകാന്താണ് തന്നോട് ഇത് വെളിപ്പെടുത്തിയതെന്നും വസന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ജയിലറില്‍ രജനീകാന്തിന്റെ മകനായി അഭിനയിച്ചിരിക്കുന്ന വസന്താണ്.
വില്ലന്‍ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസില്‍ കണ്ടത്. രജനി സര് തന്നെ സെറ്റില്‍വച്ച് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മമ്മൂട്ടി സര് ചെയ്താല്‍ നന്നായിരിക്കുമെന്ന് നെല്‍സണും പറഞ്ഞ ഉടനെ മമ്മൂട്ടി സാറിനോട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ അതിനു ശേഷം കുറേ ആലോചിച്ചു. അവര്‍ മലയാളത്തില്‍ എത്രയോ വലിയ നടനാണ്. അവരെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വേഷം ചെയ്യിക്കുന്നതില്‍ തനിക്കു തന്നെ വിഷമമുണ്ടെന്ന് രജനി സര് എന്നോടു പറഞ്ഞു.
അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ഇങ്ങനെയൊരു നെഗറ്റിവ് റോള്‍ ചേരില്ലെന്ന് തനിക്ക് തോന്നിയെന്നും അതിനു ശേഷം മമ്മൂട്ടി സാറിനെ വിളിച്ച് ഇത് വേണ്ട നമുക്കൊരുമിച്ച് മറ്റൊരു പടം ചെയ്യാമെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ഞാനും അതിനെ പിന്തുണച്ചു. സാറും മമ്മൂട്ടി സാറും വീണ്ടുമൊരു പടം ഒരുമിച്ച് ചെയ്യണമെന്നും ഇപ്പോഴെടുത്ത തീരുമാനം ഉചിതമാണെന്നും ഞാന്‍ പറഞ്ഞു.
മമ്മൂട്ടി സാറിനെപ്പോലൊരാള്ക്കു വേണ്ടി ചെയ്യുമ്പോള്‍ അദ്ദേഹത്തിന് യോജിച്ചൊരു വേഷമല്ല ഈ നെഗറ്റിവ് റോള്‍ എന്ന് രജനി സാറിനു തോന്നി. വസന്ത് രവി പറഞ്ഞു.
സംവിധായകന് നെല്‍സണും ഈ അടുത്ത് മമ്മൂട്ടിയെക്കുറിച്ച് അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. മമ്മൂട്ടി സര് തന്നെ വേണം എന്നല്ല, മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതുപോലെ ആകില്ലായിരുന്നു. വിനായകന്റെ റോളില്‍ ഒരു പുതുമയുണ്ട്. നെല്‍സണ്‍ പറഞ്ഞതിങ്ങനെ.
വര്‍മ്മനായി മനസില്‍ കണ്ടത് മമ്മൂട്ടിയെ തന്നെ! എന്നാല്‍ സംഭവിച്ചത്
10:08 AM Aug 15, 2023 | Deepika.com